UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഛത്തീസ്ഗഢ് ഏറ്റുമുട്ടൽ: 15 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

ഇന്ന് അതിരാവിലെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

ഛത്തീസ്ഗഢിലെ സുക്മയ്ക്കടുത്ത് കോണ്ട, ഗോലപ്പള്ളി എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 15 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

ഞായറാഴ്ച രാത്രിയിലാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് വിവരം. ഇന്ന് അതിരാവിലെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

ഏറ്റുമുട്ടലിനിടെ രണ്ട് മാവോയിസ്റ്റുകൾ സേന അറസ്റ്റ് ചെയ്തതായും നക്സൽ വിരുദ്ധ ഓപ്പറേഷനുകളുടെ ചുമതലയുള്ള പൊലീസ് ഡയറക്ടർ ജനറൽ അശ്വതി അറിയിച്ചു. ഇവരിലൊരാൾ ഒരു സ്ത്രീയാണ്. ഇവർക്ക് പൊലീസിൽ നിന്ന് കാലിന് വെടിയേൽക്കുകയായിരുന്നു. മറ്റെയാൾ സിപിഐ മാവോയിസ്റ്റ് പാർട്ടിയുടെ ഒരു ഏരിയ കമ്മറ്റി മെമ്പറായ ദേവ എന്നയാളാണ്.

മാവോയിസ്റ്റുകളിൽ നിന്ന് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

ജൂലൈ മാസത്തില്‍ ഛത്തീസ്ഗഢിൽ പൊലീസ് നടത്തിയ മാവോയിസ്റ്റ് വേട്ടയിൽ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ നാലുപേർ സ്ത്രീകളായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍