UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിയുടെ സംരക്ഷണം; ബാലാവകാശ കമ്മിഷന്‍ വിഷയത്തില്‍ രാജിയില്ല

ഹൈക്കോടതി വിമര്‍ശിച്ച മന്ത്രിയോട് കടക്കൂ പുറത്തെന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറകണമെന്നു പ്രതിപക്ഷം

ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമര്‍ശനത്തിനു വിധേയായ ആരോഗ്യ മന്ത്രി കെ കൈ ശൈലജയുടെ രാജി ആവശ്യം മുഖ്യമന്ത്രി തള്ളി. മന്ത്രിയുടെ ഭാഗം ഹൈക്കോടതി കേട്ടിട്ടില്ലെന്നും സത്യപ്രതിജ്ഞാലംഘനം ആരോഗ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടി. യാഥാര്‍ത്ഥ്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രിം കോടതി അരലക്ഷം രൂപ പിഴചുമത്തിയതിനു പിന്നാലെ ഹൈക്കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനം ഏറ്റു വാങ്ങേണ്ടി വന്നതിനു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ഇന്നലെ തന്നെ ഉന്നയിച്ചിരുന്നു. ഇന്നു സഭയിലും പ്രതിപക്ഷം അതിശക്തമായ വിധം ഈ വിഷയം ഉന്നയിച്ചു. മന്ത്രിയുടെ രാജി ആവശ്യവുമായി അവര്‍ നടത്തുളത്തില്‍ ഇറങ്ങി.തുടര്‍ന്ന് സഭ നിര്‍ത്തിവയ്‌ക്കേണ്ടി വരികയും ചെയ്തു.

ചൈല്‍ഡ് റൈറ്റ് എല്‍ പി എച്ച ഡി ഉള്ള ആളെ മാറ്റി നിര്‍ത്തി പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടുപോയ കേസില്‍ 68 ദിവസം ജയിലില്‍ കിടന്ന ആളെ 95 മാര്‍ക് നല്‍കി ബാലാവകാശ കമ്മിഷന്‍ അംഗമാക്കിയെന്നാണ് ഷാഫി പറമ്പില്‍ എംഎല്‍എ സഭയില്‍ മന്ത്രിക്കെതിരേ ആരോപണം ഉയര്‍ത്തിയത്. കെ കെ ശൈലജയോട് കടക്ക് പുറത്തെന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം എന്നും ഷാഫി ആവശ്യപ്പെട്ടു.

കൊട്ടിയൂര്‍ പീഢനക്കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നയാളെയാണ് ബാലാവകാശ കമ്മിഷന്‍ അംഗമാക്കിയിരിക്കുന്നതെന്നും 40 പേരെ ഷോര്‍ട് ലിസ്റ്റ് ചെയ്തിട്ടും അതില്‍ ഇഷ്ടക്കാരില്ലാത്തതിനാല്‍ വീണ്ടും അപേക്ഷ ക്ഷണിക്കുകയായിരുന്നുവെന്നാണ് മന്ത്രിക്കെതിരേയുള്ള പരാതിയായി പ്രതിപക്ഷം പറയുന്നത്.

കമ്മിഷന്‍ അംഗങ്ങളെ നിയമിക്കുന്ന കാലാവധി നീട്ടിനല്‍കിയത് സിപിഎം പ്രവര്‍ത്തകനായ ടിബി വിനോദിനെ നിയമിക്കുന്നതിനായിരുന്നില്ലേ എന്നു ഹൈക്കോടതിയും ചോദിച്ചിരുന്നു. മന്ത്രിയുടെ നിര്‍ദേശം സദുദ്ദേശ്യത്തിലല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. രണ്ടാം വിജ്ഞാപനത്തില്‍ തുടര്‍നടപടി റദ്ദാക്കിയ കോടതി, ആദ്യവിജ്ഞാപനത്തിലെ നടപടികളില്‍ നിന്നും ഒഴിവുകള്‍ നികത്താനും നിര്‍ദേശിച്ചിരുന്നു.

2016 നവംബര്‍ 30 ആയിരുന്നു ആദ്യ വിജ്ഞാപനം അനുസരിച്ച് അവസാന തീയതി. പിന്നീട് കാലവധി 2017 ജനുവരി 30 വരെ നീട്ടി നല്‍കി. ഇതിനു സര്‍ക്കാര്‍ പറഞ്ഞ കാരണം 103 അപേക്ഷകരില്‍ നിന്നും മത്സരക്ഷമമായ തെരഞ്ഞെടുപ്പ് സാധ്യമാകാത്തതിനാല്‍ രണ്ടാം വിജ്ഞാപനം വേണ്ടി വന്നെന്നാണ്. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇതു പറയുന്നത്. ആറുപേരെയാണ് അംഗങ്ങളായി വേണ്ടത്. 103 അപേക്ഷര്‍ ഉണ്ടായിരുന്നു, അതില്‍ നിന്നും യോഗ്യത ഉള്ള 40 പേരെയും കണ്ടെത്തി. പക്ഷേ അംഗങ്ങളെ കണ്ടെത്തുന്നതില്‍ ഇത്രപേര്‍ പോരെന്നാണ് സര്‍ക്കാര്‍ വാദം. രണ്ടാം സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നുണ്ട് ആ കാര്യം. 103 പേരില്‍ യോഗ്യതയുള്ളവര്‍ 40 പേര്‍ മാത്രമായിരുന്നുവെന്നും എല്ലാ ജില്ലകളില്‍ നിന്നും അപേക്ഷകരുണ്ടായിരുന്നില്ലെന്നുമാണ് അതില്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍