UPDATES

സിനിമാ വാര്‍ത്തകള്‍

സൌദിയില്‍ സിനിമാ തിയറ്ററുകള്‍ വരുന്നു; അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രവാചകന്‍ മുഹമ്മദിന്റെ കാലത്ത് സൗദിയില്‍ സംഗീത തീയറ്ററുകളുണ്ടായിരുന്നു എന്നു സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞിരുന്നു.

സൌദി അറേബ്യയില്‍ അടുത്ത വര്‍ഷം മുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങും. 2018 തുടക്കത്തില്‍ രാജ്യത്തെ ആദ്യ സിനിമാ തിയറ്ററുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് സൌദി സാംസ്കാരിക വിവര മന്ത്രാലയം അറിയിച്ചു.

“ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ സിനിമാ തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു.” സാംസ്കാരിക-വിവര മന്ത്രി അവദ് ബിന്‍ സലെ അലാവദ് ഒരു പത്രകുറിപ്പില്‍ അറിയിച്ചു.

സൌദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിഷ്‌കരണ പരിപാടികളും അഴിമതി വിരുദ്ധ നടപടികളും ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്ന ഘട്ടത്തിലാണ് പുതിയ പ്രഖ്യാപനം.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രവാചകന്‍ മുഹമ്മദിന്റെ കാലത്ത് സൗദിയില്‍ സംഗീത തീയറ്ററുകളുണ്ടായിരുന്നു എന്നു സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞിരുന്നു.

സംഗീതവും സ്ത്രീ സ്വാതന്ത്ര്യവും: പ്രവാചകന്റെ ഇസ്ലാമിനെ വീണ്ടെടുക്കുകയാണ് ഞങ്ങള്‍: സൗദി കിരീടാവകാശി സല്‍മാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍