UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചേരിയിലെ ബീഡിത്തൊഴിലാളികൾക്ക് വീട് കെട്ടി; സിഐടിയുവിന്റെ ഭവനപദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം

ചേരികളില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ബീഡിത്തൊഴിലാളികള്‍ക്ക് സ്വന്തമായി വീട് എന്ന ലക്ഷ്യവുമായി 1992ലാണ് സിഐടിയു പ്രക്ഷോഭം തുടങ്ങിയത്.

മഹാരാഷ്ട്രയിലെ സോലാപ്പൂരിൽ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ നേതൃത്വത്തിൽ നടപ്പിലായ ഭവനപദ്ധതിക്ക് അന്തർദ്ദേശീയ അംഗീകാരം. നെതർലാൻഡ്സിലെ ആംസ്റ്റർഡാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രാൻസ്നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ പുരസ്കാരമാണ് സിഐടിയുവിന് ലഭിച്ചത്.

ഓൺലൈനിൽ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നൽകിയത്. ജലം, ഊര്‍ജ്ജം, പാര്‍പ്പിടം എന്നീ മേഖലങ്ങളില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന ജനകീയ സംരംഭങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിക്കുക എന്നതാണ് അവാര്‍ഡിന്റെ ഉദ്ദേശ്യം. ഏഷ്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു എന്‍ട്രിയായിരുന്നു സോലാപ്പൂറിലെ ഭവനപദ്ധതി.

സിഐടിയുവിന്റെ സമരങ്ങളുടെ ഫലമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ 15,100 വീടുകള്‍ ഇതിനോടകം തന്നെ പണിതു കഴിഞ്ഞു. സോലാപ്പൂരിലെ വനിതകളായ ബീഡിത്തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ഇതുവരെ നിര്‍മ്മിച്ച വീടുകളുടെ ഗുണഭോക്താക്കള്‍.

ചേരികളില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ബീഡിത്തൊഴിലാളികള്‍ക്ക് സ്വന്തമായി വീട് എന്ന ലക്ഷ്യവുമായി 1992ലാണ് സിഐടിയു പ്രക്ഷോഭം തുടങ്ങിയത്. സിപിഎം മഹാരാഷ്ട്ര സെക്രട്ടറിയായ നരസയ്യ ആഡത്തിന്റെ നേതൃത്വത്തിലായിരുന്നു സമരം. ദീർഘകാലത്തെ സമരങ്ങൾക്കു ശേഷം 2001ൽ പദ്ധതിക്ക് അനുമതി ലഭിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ ഗോദാവരി പാരുലേക്കറിന്റെ പേരാണ് പദ്ധതിക്ക് നൽകിയിരിക്കുന്നത്.

മോദി കഴിഞ്ഞാല്‍ കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്‌സ് അമിത് ഷായ്‌ക്കെന്ന് ടൈംസ് ഓഫ് ഇന്ത്യ; പെയ്ഡ് ന്യൂസ് എന്ന് രാമചന്ദ്ര ഗുഹ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍