UPDATES

സിനിമാ വാര്‍ത്തകള്‍

ആ ‘മഹാനടന്‍’ വാക്സ് മ്യൂസിയത്തിലെ മെഴുകു പ്രതിമ പോലെയായി: വിമർശനമുന്നയിച്ച മനശ്ശാസ്ത്രജ്ഞന് ഫാൻസുകാരുടെ തെറിയഭിഷേകം

ഡോക്ടർ തന്റെ പോസ്റ്റിൽ ഒരാളുടെയും പേര് പറഞ്ഞിട്ടില്ലെങ്കിലും ഒരു നടന്റെ ഫാൻസ് പൊങ്കാല തുടങ്ങിയിട്ടുണ്ട്.

യൗവ്വനം തോന്നിക്കാൻ ശരീരം മെലിയിച്ച ‘മഹാനടനെ’ വിമർശിച്ച മനശ്ശാസ്ത്രജ്ഞന് ഫാൻസുകാരുടെ തെറിയഭിഷേകം. ഡോക്ടർ സിജെ ജോണിനെതിരെയാണ് ഫാൻസുകാർ രംഗത്തിറങ്ങിയിരിക്കുന്നത്. എവിടെയൊക്കെയോ പോയി ശരീരം മെലിയിച്ചും മുഖം മിനുക്കിയും ഒരു മഹാനടൻ വാക്സ് മ്യൂസിയത്തിലെ മെഴുകു പ്രതിമ പോലെയായെന്ന് സിജെ ജോൺ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അമിതാബ് ബച്ചനെപ്പോലെ പ്രായത്തിനു ചേര്‍ന്ന വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനഃസ്ഥിതി വേണമെന്നും സിജെ ജോൺ പറയുന്നു. പേശി ചുളിവ് മാറ്റാൻ കുത്തിവെപ്പെടുത്തും, കൊഴുപ്പ് കുത്തിക്കളഞ്ഞുമൊക്കെ പ്രയാസപ്പെടുകയാണ് ‘മഹാനടൻ’. വയറു കുറയ്ക്കാനും വണ്ണം മിതപ്പെടുത്താനും ശസ്ത്രക്രിയയും വ്യായാമവും ചെയ്ത് കഷ്ടപ്പെടുന്നു. അഭിനയം കൊണ്ട് നടൻ ഈ ഷേപ്പിനെ അതിജീവിക്കുമോയെന്ന ആശങ്കയും ഡോക്ടർ പങ്കുവെച്ചു.

നടന്റെ ശരീരശസ്ത്രക്രിയ വൻ സംഭവമാണെന്ന മട്ടിൽ പുതിയ ചിത്രത്തിന്റെ പ്രോമോകൾ തകർക്കുന്നതായും ഡോ. ജോൺ വിമർശിച്ചു.

ഡോക്ടർ തന്റെ പോസ്റ്റിൽ ഒരാളുടെയും പേര് പറഞ്ഞിട്ടില്ലെങ്കിലും ഒരു നടന്റെ ഫാൻസ് പൊങ്കാല തുടങ്ങിയിട്ടുണ്ട്.

മനശ്ശാസ്ത്രപരമായ നിരവധി ലേഖനങ്ങൾ വിവിധ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. സിജെ ജോൺ ചലച്ചിത്ര നിരൂപണരംഗത്തും പ്രശസ്തനാണ്. മുപ്പതു വർഷത്തിലധികമായി ഇദ്ദേഹം എഴുത്തിന്റെ ലോകത്തുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

അഭിനയം തൊഴിലാക്കിയവർക്ക് ഫിഗർ നില നിർത്തേണ്ടത് ആവശ്യമാണ്. നായികാനായക വേഷങ്ങൾ കൈയ്യാളുന്നവർ യൗവ്വനം തോന്നിപ്പിക്കുന്ന വിധത്തിൽ പ്രായത്തെ ഒളിപ്പിക്കണം. അമിതാബ് ബച്ചനെ പോലെ പ്രായത്തിനു ചേർന്ന വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണം. പേശി ചുളിവ് മാറ്റുന്ന കുത്തി വയ്‌പ്പെടുത്തും, കൊഴുപ്പ് കുത്തി കളഞ്ഞുമൊക്കെ മുഖം ശരിയാക്കും. വയറു കുറയ്ക്കാനും, വണ്ണം മിതപ്പെടുത്താനും ശസ്ത്രക്രിയ മുതൽ വ്യായാമം വരെയുണ്ട്. പ്രേക്ഷകരെ സന്തോഷിപ്പിക്കാനും, സ്വന്തം മനസ്സിൽ ഉള്ള ബോഡി ഇമേജ് അനുസരിച്ചു ശരീരത്തെ രൂപപ്പെടുത്താനും സൂപ്പർ താരങ്ങൾ പെടാപ്പാടു പെടുന്നുണ്ട്. എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും, മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടൻ വാക്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി. അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമായോ ആവോ? ശരീരം മെലിഞ്ഞതായി ഒരു ലക്ഷണവും കാണാനുമില്ല. ഈ കക്ഷിയുടെ വമ്പൻ പടത്തിനായി കാത്തിരിക്കാം. കിട്ടുന്ന എല്ലാ അവസരത്തിലും താര പരിവേഷത്തിന്റെ കാറ്റടിച്ചു കയറ്റി ഇതൊരു മഹാ സംഭവമെന്ന വിധത്തിൽ പ്രോമോ തകർക്കുന്നുണ്ട്. നന്നായി വരട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍