UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട കുട്ടികള്‍ വിഷമിക്കണ്ട, എല്ലാവര്‍ക്കും പുതിയതെത്തും: മുഖ്യമന്ത്രി

നഷ്ടപെട്ട പുസ്തകങ്ങൾക്ക് പകരം നിങ്ങൾക്ക് എല്ലാവർക്കും പുതിയ പാഠപുസ്തകങ്ങൾ നൽകും. ഇതിനായി പാഠപുസ്തകങ്ങൾ പ്രത്യേകമായി അച്ചടിച്ച് വിതരണത്തിന് തയ്യാറായി കഴിഞ്ഞു.

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയിലും വെള്ളപ്പൊക്കത്തിലും പാഠപുസ്തകങ്ങളും യൂണിഫോമുകളും മറ്റും നഷ്ടമായവര്‍ സ്‌കൂളില്‍ പോകാന്‍ ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നഷ്ടപ്പെട്ടവര്‍ക്കെല്ലാം പുതിയ പാഠപുസ്‌കതങ്ങളും യൂണിഫോമും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പുതിയ പാഠപുസ്തകങ്ങള്‍ അച്ചടിച്ചിട്ടുണ്ടെന്നും ഇത് വിതരണത്തിന് തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

അപ്രതീക്ഷിതമായി ഉണ്ടായ പ്രളയക്കെടുതികളെ അതിജീവിച്ച് നാം വീണ്ടും ജീവിതത്തിലേക്ക് മുന്നേറുകയാണ്. നേരിട്ട ദുരിതങ്ങളെയെല്ലാം തരണം ചെയ്ത് നമ്മുടെ കുഞ്ഞുങ്ങൾ ഇന്നു മുതൽ വീണ്ടും ആത്മവിശ്വാസത്തോടെ സ്കൂളുകളിലേക്ക് മടങ്ങും. ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന ചില സ്കൂളുകൾ ഒഴികെ ബാക്കി എല്ലാ സ്കൂളുകളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി കുട്ടികളെ സ്വീകരിക്കുവാൻ തയ്യാറായി കഴിഞ്ഞു. നല്ല ഉത്സാഹത്തോടെ തന്നെ എല്ലാവരും സ്കൂളുകളിലേക്ക് പോകണം.

മഴക്കെടുതിയിൽ പാഠപുസ്തകങ്ങൾ നഷ്ടപെട്ടവരാരും അതോർത്ത് വിഷമിക്കേണ്ടതില്ല. പുസ്തകങ്ങൾ ഇല്ലാതെ സ്‌കൂളിൽ പോകേണ്ടി വരുമെന്ന പേടിയോ മടിയോ ആർക്കും വേണ്ട. നഷ്ടപെട്ട പുസ്തകങ്ങൾക്ക് പകരം നിങ്ങൾക്ക് എല്ലാവർക്കും പുതിയ പാഠപുസ്തകങ്ങൾ നൽകും. ഇതിനായി പാഠപുസ്തകങ്ങൾ പ്രത്യേകമായി അച്ചടിച്ച് വിതരണത്തിന് തയ്യാറായി കഴിഞ്ഞു. ഇനി യൂണിഫോം നഷ്ടമായ കുട്ടികൾ ഉണ്ടെങ്കിൽ അവരും സങ്കടപെടണ്ടതില്ല. നിങ്ങൾക്ക് പുതിയ യൂണിഫോം ലഭിക്കും.

പ്രളയം ഏറ്റവും കൂടുതൽ ദുരന്തം വിതച്ച പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠിക്കുവാനുള്ള ആത്മവിശ്വാസവും ഊർജ്ജവും പകരുവാൻ രക്ഷിതാക്കളും അധ്യാപകരും സന്നദ്ധ പ്രവർത്തകരും ശ്രദ്ധിക്കണം. ദുരന്തം പലരുടേയും കുടുംബത്തേയും സങ്കടപ്പെടുത്തുന്നുണ്ടാകും. അതൊന്നും കുട്ടികളെ ബാധിക്കരുത്, മാതാപിതാക്കള്‍ക്ക് കരുത്തും സന്തോഷവുമാകാന്‍ ഓരോരുത്തര്‍ക്കും കഴിയണം. നഷ്ടപ്പെട്ടതെല്ലാം നമുക്ക് തിരിച്ചു പിടിക്കാനാകും. നിങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ എല്ലാ പിന്തുണയുമായുണ്ടാകും. എങ്കിലും പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ശ്രദ്ധ പുലർത്തി മികവിന്റെ പുതിയ അധ്യായങ്ങൾ രചിച്ച് നവകേരളത്തിന്റെ സൃഷ്‌ടിയിൽ പങ്കാളികളാകുവാൻ നിങ്ങൾക്ക് ഓരോരുത്തർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

The children of Kerala are going back to school, with the exception of some in severely affected areas. Many of these children were affected by the floods. Schools in the affected areas have been sanitized to welcome them.

Children who have lost their books and uniforms in the flood will be provided with new ones. CM wished them a great school year ahead. He also said that these kids, who survived a calamity, represents our hope.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍