UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരോട് മക്കൾ ചോദിക്കും ; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം : മുഖ്യമന്ത്രി പിണറായി വിജയൻ

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കും. 2500 കോടി രൂപ ഇതിനായി വേണ്ടതായിട്ടുണ്ട്. കേന്ദ്ര റോഡ് ഫണ്ട് ഇനത്തില്‍ 201819 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3000 കോടി രൂപയുടെ സഹായം നല്‍കണം. ധനസഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

പ്രളയക്കെടുതി നേരിടാനുള്ള സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരിക്കാത്തവരോട് നാളെ അവരുടെ മക്കള്‍ ചോദിക്കും, നമ്മുടെ നാടിനെ എന്തുകൊണ്ട് സഹായിച്ചില്ല എന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സാലറി ചലഞ്ച് വിവാദമാക്കിയതിനു പിന്നിൽ മാധ്യമങ്ങൾക്കും പങ്കുണ്ടെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു..ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായും കേന്ദ്ര മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതെ സമയം പ്രളയത്തില്‍ നിന്ന് കരകയറാന്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമാണെന്നും നല്ല ഫലം പ്രതീക്ഷിക്കുന്നുവെന്നും പിണറായി വിജയൻ അറിയിച്ചു.

കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം 10 ശതമാനം കൂട്ടണം. ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് 4796 കോടി രൂപ നല്‍കണം. 5000 കോടിയുടെ പ്രത്യേക ഗ്രാന്‍റ് അനുവദിക്കണം. ഗ്രാന്‍റ് ആവശ്യപ്പെട്ടത് അടിസ്ഥാന സൗകര്യ വികസനത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു. 700 കുടുംബങ്ങള്‍ ഇപ്പോഴും ക്യാന്പുകളില്‍ കഴിയുന്നുണ്ട്. 1000 കണക്കിന് പേര്‍ക്കാണ് വീട് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുനര്‍നിര്‍മാണത്തിന് പ്രാഥമികമായി 25000 കോടി രൂപയാണ് കണക്കാക്കുന്നത്. ഇതിന്റെ കൃത്യമായി കണക്ക് ഒക്ടോബര്‍ മധ്യത്തോടെ വരും. സംസ്ഥാനത്തെ 80 ശതമാനത്തോളം ജനങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിച്ച ദുരിതമാണിത്. ഇതിന്റെ ആഴവും വ്യാപ്‌തിയും കണക്കെടുക്കാനുള്ള സാമ്പത്തിക ശേഷി സംസ്ഥാനത്തിന് ഇല്ല. നിര്‍ലോഭമായ കേന്ദ്ര സഹായം ഇക്കാര്യത്തില്‍ ആവശ്യമാണ്, അത് പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കും. 2500 കോടി രൂപ ഇതിനായി വേണ്ടതായിട്ടുണ്ട്. കേന്ദ്ര റോഡ് ഫണ്ട് ഇനത്തില്‍ 201819 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3000 കോടി രൂപയുടെ സഹായം നല്‍കണം. ധനസഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

പ്രളയത്തില്‍ ആയിരക്കണക്കണക്കിന് ഹെക്ടര്‍ കൃഷി നശിച്ചു. ഗതാഗതം വന്‍ തോതില്‍ തകരാറിലായിട്ടുണ്ട്. റോഡ് വന്‍തോതില്‍ തകരാറിലായി, പാലങ്ങള്‍ തകര്‍ന്ന് പോയി. ലക്ഷക്കണക്കിന് ആളുകളുടെ ജീവനോപാധി നഷ്ടപ്പെട്ടു. നല്ല രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഘട്ടം കഴിഞ്ഞുവെന്നും സംസ്ഥാനത്ത് ക്യാമ്പുകളില്‍ ഇപ്പോഴും 700 കുടുംബങ്ങള്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍