UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ,മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരും

സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി.

ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ,മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരും

കാലവർഷക്കെടുതി തുടരുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതു പരിപാടികൾ റദ്ദാക്കി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രി തലസ്ഥാനത്തു തന്നെ ഉണ്ടാകും എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.

സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി. കര – വ്യോമ – നാവിക സേനകളുടേയും എൻ ഡി ആർ എഫ്, കോസ്റ്റ് ഗാർഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്ന് വിലയിരുത്തി. ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതൽ വെള്ളം തുറന്നു വിടേണ്ടി വരും. നിലവിലുള്ളതിനേക്കാളം മുന്നിരട്ടിയിലധികം വെള്ളം തുറന്നു വിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും വെള്ളം ഉയരും. ജാഗ്രതാ നിർദ്ദേശം മൈക്ക് അനൗൺസ്മെന്റിലൂടെ ജനങ്ങളെ അറിയിക്കാൻ നിർദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാർപ്പിക്കാനും യോഗം നിർദ്ദേശിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍