UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാദങ്ങള്‍ക്ക് വിട; കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ അനുമതി

കഴിഞ്ഞ ആഴ്ച്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കേരളത്തിലെ എംപിമാരുടെ യോഗത്തില്‍ സര്‍വകക്ഷി സംഘത്തെ കാണാന്‍ അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നടപടിയ്‌ക്കെതിരെ പ്രമേയം പാസ്സാക്കിയിരുന്നു.

വിവാദങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കാൻ അനുമതി ലഭിച്ചു. ഈ മാസം 19 ന് സർവകക്ഷി സംഘത്തോടൊപ്പം മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ സന്ദർശിക്കാൻ ആണ് അനുമതി ലഭിച്ചിരിക്കുന്നത്. റേഷന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍, പാലക്കാട് റെയില്‍വെ കോച്ച് ഫാക്ടറി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് പുറമെ ബിജെപിയടക്കമുള്ള പാര്‍ട്ടികളശുടെ പ്രതിനിധികളും സര്‍വകക്ഷി സംഘത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മുൻപ് നാല് തവണ മുഖ്യമന്ത്രിക്ക് സന്ദർശനാനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിക്കെതിരെ കോൺഗ്രസ്സ് നേതാക്കളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കേരളത്തിലെ എംപിമാരുടെ യോഗത്തില്‍ സര്‍വകക്ഷി സംഘത്തെ കാണാന്‍ അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നടപടിയ്‌ക്കെതിരെ പ്രമേയം പാസ്സാക്കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍