UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കമ്പ്യൂട്ടർ ബാബ മന്ത്രിസ്ഥാനം രാജി വെച്ചു; ബിജെപി മതവിരുദ്ധ പാർട്ടിയാണെന്ന് ആരോപണം

അഞ്ച് സന്യാസിമാർക്ക് കാബിനറ്റ് പദവി നൽകിയിരുന്നു ചൗഹാൻ.

ആൾദൈവം കമ്പ്യൂട്ടർ ബാബ മധ്യപ്രദേശ് മന്ത്രിസഭയിൽ നിന്നും രാജി വെച്ചു. ആറുമാസം മുമ്പാണ് ബാബയെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മന്ത്രിയായി വാഴിച്ചത്. അഞ്ച് സന്യാസിമാർക്ക് കാബിനറ്റ് പദവി നൽകിയിരുന്നു ചൗഹാൻ.

നർമദ നദിയുടെ സംരക്ഷണം, പശു സംരക്ഷണം തുടങ്ങിയവയ്ക്കായി നിരവധി പദ്ധതികൾ താൻ മുമ്പോട്ടു വെച്ചെന്നും ഒന്നും നടന്നില്ലെന്നും ബാബ പറയുന്നു. ബിജെപി മതവിരുദ്ധ പാർട്ടിയാണെന്നാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ ആരോപണം.

നര്‍മ്മദാ സംരക്ഷണത്തിനായി രൂപീകരിച്ച കമ്മിറ്റിയുടെ അംഗങ്ങളായാണ് കമ്പ്യൂട്ടർ ബാബ അടക്കമുള്ളവരുടെ രംഗത്തു വരവ്. പിന്നീടിവരെ മന്ത്രിമാർക്ക് തുല്യമായ പദവികൾ നൽകി ‘ആദരിച്ചു’. നാംദേവ് ത്യാഗി എന്ന യഥാര്‍ത്ഥ പേരുള്ള 52കാരനായ ബാബയ്ക്ക് ഏപ്രിലിലാണ് മന്ത്രിപദവി ലഭിച്ചത്. ഭയ്യാജി മഹാരാജ്, നർമാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, യോഗേന്ദ്ര മഹന്ദ് എന്നിവരായിരുന്നു മറ്റ് സന്യാസിമാർ.

കമ്പ്യൂട്ടറിനെ വെല്ലുന്ന ‘ബുദ്ധിശക്തി’ ബാബയ്ക്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭക്തർ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍