UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൗരത്വ പരിശോധനയുടെ പിതൃത്വം കോൺഗ്രസ്സിനെന്ന് തരുൺ ഗഗോയ്; അമിത് ഷായ്ക്ക് മറുപടി

മൻമോഹൻ സിങ്ങിന്റെ കാലത്താണ് പൗരത്വ പരിശോധന തുടങ്ങിയതെന്ന് ഗഗോയ് ചൂണ്ടിക്കാട്ടി.

അസമിലെ പൗരത്വ പരിശോധനയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് ആരാഞ്ഞ് അമിത് ഷാ രംഗത്തെത്തിയതിനു പിന്നാലെ, പൗരത്വപരിശോധനാ പദ്ധതിയുടെ പിതൃത്വം തങ്ങൾക്കാണെന്ന് അവകാശപ്പെട്ട് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായി തരുൺ ഗഗോയ് രംഗത്ത്. എൻആർസി (National Register of Citizens)യെ തള്ളിപ്പറയാൻ കോൺ‌‍ഗ്രസ്സിന് സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന്റെ പിതൃത്വം കോൺഗ്രസ്സിന് അവകാശപ്പെട്ടതാണെന്നും ദി ഇന്ത്യൻ എക്സ്പ്രസ്സിനു നൽകിയ അഭിമുഖത്തിൽ തരുൺ ഗഗോയ് പറഞ്ഞു.

മൻമോഹൻ സിങ്ങിന്റെ കാലത്താണ് പൗരത്വ പരിശോധന തുടങ്ങിയതെന്ന് ഗഗോയ് ചൂണ്ടിക്കാട്ടി. യഥാർത്ഥ ഇന്ത്യൻ പൗരന്മാരെയും വിദേശ പൗരന്മാരെയും തിരിച്ചറിയുകയായിരുന്നു അതിന്റെ ലക്ഷ്യം. അതിൽ മതം കലർത്തിയിരുന്നില്ല. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വേർതിരിവില്ലായിരുന്നു. ബിജെപി സർക്കാർ നടത്തിയ പൗരത്വ പരിശോധനയിൽ വലിയ പിഴവുകളാണ് വന്നിരിക്കുന്നത്. ജനങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ഇതായിരുന്നില്ല കോൺഗ്രസ്സിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭുരിഭാഗം പേരും മുസ്ലിങ്ങളാണെങ്കിലും ഹിന്ദുക്കളും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ടെന്നും ഗഗോയ് പറഞ്ഞു. ഇതിൽ മതരാഷ്ട്രീയം കളിക്കാൻ കോൺഗ്രസ്സിനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലിസ്റ്റിൽ ചേർക്കപ്പെട്ടിട്ടുള്ള യഥാര്‍ത്ഥ പൗരന്മാർക്ക് നിയമസഹായം നൽകാൻ സംസ്ഥാനം തയ്യാറാകണമെന്ന് ഗഗോയ് ആവശ്യപ്പെട്ടു. “ഭൂരിഭാഗം പേരും അതീവ ദരിദ്രരാണ്. അവർ നിരക്ഷരരാണ്. അവരെ സഹായിക്കാൻ സർക്കാർ തയ്യാറാകണം” -ഗഗോയ് പറഞ്ഞു.

അന്യർ, കൂട്ടക്കൊലകളുടെ സാധ്യതാ ഇരകൾ, ഇനി നിത്യഭയത്തിൽ ജീവിക്കേണ്ടി വരുന്നവർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍