UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുൽ ഗാന്ധി നാളെ കേരളത്തിൽ : ദുരന്തബാധിത മേഖലകൾ സന്ദർശിക്കും

ദുരിതബാധിതര്‍ക്ക് ആയിരം വീടുകള്‍ കെ.പി.സി.സി നിര്‍മ്മിച്ചുനല്‍കുമെന്ന് രാഹുല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

സമാനതകളില്ലാത്ത പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ എത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനുള്ളില്‍ ദുരിതബാധിത മേഖലകള്‍ പരമാവധി സന്ദര്‍ശിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.

രാവിലെ പത്തിന് തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഗാന്ധി ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരിലേക്ക് പോകും. അവിടെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനം. തുടര്‍ന്ന് ഇവിടെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയിലും പങ്കെടുക്കും.

ഇതിന് ശേഷം റോഡ് മാര്‍ഗം ആലുവ, പറവൂര്‍ എന്നിവിടങ്ങളിലെത്തി ഇവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. രണ്ടാം ദിവസം ആദ്യം മഴയും പ്രളയവുമെത്തിയ വയനാട് സന്ദര്‍ശിക്കാനാണ് തീരുമാനം. തുടര്‍ന്ന് ഉച്ചയോടെ കോഴിക്കോട്ടേക്കും, അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ദില്ലിയിലേക്കും തിരിക്കും.

ദുരിതബാധിതര്‍ക്ക് ആയിരം വീടുകള്‍ കെ.പി.സി.സി നിര്‍മ്മിച്ചുനല്‍കുമെന്ന് രാഹുല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിറകെയാണ് കേരളം സന്ദര്‍ശിക്കാന്‍ രാഹുലെത്തുന്നത്. പ്രതതിപക്ഷനേതാവ് രമേശ് ചെന്നിത്തല , കെ സി വേണുഗോപാൽ എം പി അടക്കമുള്ളവർ രാഹുൽ ഗാന്ധിയെ അനുഗമിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍