UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സന്നിധാനത്ത് ‘ബലാൽസംഗ പരിശോധനാ സൗകര്യ’മൊരുക്കാം: കെജിഎംഓഎ ജേണലിൽ ഡോക്ടറുടെ കാർട്ടൂൺ

“സന്നിധാനത്തും പമ്പയിലും പൊട്ടൻസി, റേപ്പ് വിക്റ്റിമിന്റെ പരിശോധന എന്നിവയ്ക്ക് സൗകര്യമൊരുക്കാം!”

ശബരിമലയെയും മാളികപ്പുറങ്ങളെയും അധിക്ഷേപിച്ച് കെജിഎംഓഎ (കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ) ജേണലിൽ കാർട്ടൂൺ. പി ജയദേവൻ എന്നയാള്‍ വരച്ച കാർട്ടൂണിൽ ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുമ്പോൾ ഒരു പുരുഷ ഡോക്ടർക്കുണ്ടാകുന്ന ‘ആശങ്ക’കളാണ് വിവരിച്ചിരിക്കുന്നത്. ‘ലേഡി ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും… ബഹുരസമാണല്ലോ’ എന്ന് കാര്‍ട്ടൂണിലെ കഥാപാത്രങ്ങളിലൊരാള്‍ പറയുന്നുണ്ട്. ഇതിന് ഡോക്ടറുടെ മറുപടി ‘ക്ഷണികപ്രണയത്തിനു സാധ്യതയുണ്ട്’ എന്നാണ്. കാര്‍ട്ടൂൺ വരച്ച പി ജയദേവൻ ഡോക്ടറാണെന്ന് പേരിനു തൊട്ടുമുമ്പിൽ സൂചനയുണ്ട്.

മാളികപ്പുറങ്ങൾ ശബരിമലയിൽ വരുമ്പോൾ പീ‍ഡനങ്ങൾക്ക് സാധ്യതയില്ലേ എന്നാണ് ജയദേവന്റെ കഥാപാത്രത്തിന്റെ മറ്റൊരു സംശയം. ഇതിന് ഡോക്ടറുടെ പക്കൽ ഉചിതമായ മറുപടിയുണ്ട്: “സന്നിധാനത്തും പമ്പയിലും പൊട്ടൻസി, റേപ്പ് വിക്റ്റിമിന്റെ പരിശോധന എന്നിവയ്ക്ക് സൗകര്യമൊരുക്കാം!”

ഒടുവിൽ ഡോക്ടറുടെ ആത്മഗതമാണ്: “ഇഹലോകബന്ധങ്ങൾ വെടിഞ്ഞ് ശബരിമല ഡ്യൂട്ടി. അതൊരനുഭവമായിരുന്നു. അതിനും തിരശ്ശീല വീഴുന്നു. സ്വാമിയേ ശരണമയ്യപ്പ..”

മാളികപ്പുറങ്ങളെ കാണുമ്പോൾ ഡോ. ജയദേവന് ഈ വികാരമാണോ ഉണ്ടാകുന്നത് എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ആശുപത്രികളിലും ലാബുകളിലുമെല്ലാം വരുന്ന സ്ത്രീകളോടുള്ള ഡോക്ടറുടെ സമീപനത്തെക്കുറിച്ചും ചോദ്യങ്ങളുയരുന്നുണ്ട്.

റേപ്പ് നടന്നാൽ നടത്തുന്ന പരിശോധന സംബന്ധിച്ചും മറ്റും അവഹേളനപരമായും ഉത്തരവാദിത്ത രഹിതമായും സംസാരിക്കുന്ന ഡോക്ടർ സ്ത്രീകളോട് മാപ്പ് പറയണമെന്നും ആവശ്യമുയരുന്നുണ്ട്. @[email protected] എന്ന തന്റെ ഇമെയിൽ വിലാസം സഹിതമാണ് ഡോക്ടർ കാർട്ടൂൺ വരച്ചിരിക്കുന്നത്.

കെജിഎംഒഎ-യുടെ പ്രസിദ്ധീകരണത്തിലാണ് ഈ കാർട്ടൂൺ വന്നിരിക്കുന്നതെന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നുണ്ട്. സർക്കാർ മെഡിക്കൽ ഓഫീസർമാരുടെ പ്രസിദ്ധീകരണത്തിൽ ലേഡീ ഡോക്ടർമാരെയും മറ്റും അപമാനിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടത് എങ്ങനെയാണെന്ന ചോദ്യവും ഉയരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍