യുഎസ് ഓപ്പൺ ഫൈനൽസിലെ വിവാദസംഭവങ്ങൾക്കു ശേഷമാണ് വീഡിയോയുമായി സെറീന രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.
സ്തനാർബുദ ബോധവൽക്കരണത്തിനായി ചിത്രീകരിച്ച വീഡിയേയിൽ സ്വന്തം സ്തനങ്ങൾ കാണിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം നേരിട്ടു. ‘ഐ ടച്ച് മൈസെൽഫ്’ എന്ന പാട്ട് ആലപിച്ചു കൊണ്ടാണ് സെറീന വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ടോപ്ലെസ്സ് ആവാതെ ഈ പാട്ട് പാടാൻ പറ്റില്ലേയെന്നാണ് പലരുടെയും ചോദ്യം.
അതെസമയം സെറീനയ്ക്ക് പിന്തുണയുമായി നിരവധി പേരെത്തിയിട്ടുണ്ട്. സ്തനാർബുധം ബാധിച്ച് ഭേദമായവരുടെ വികാരനിർഭരമായ പിന്തുണയും സെറീനയ്ക്ക് കിട്ടുന്നുണ്ട്.
യുഎസ് ഓപ്പൺ ഫൈനൽസിലെ വിവാദസംഭവങ്ങൾക്കു ശേഷമാണ് വീഡിയോയുമായി സെറീന രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.