UPDATES

ട്രെന്‍ഡിങ്ങ്

ആർഎസ്എസ് കേന്ദ്രത്തിലെ പീഡനം: അമ്മയ്ക്കും അമൃതയിലെ ഡോക്ടർക്കുമെതിരെ കേസെടുക്കാൻ ഉത്തരവ്

ഗുരുവായൂർ സിഐക്കും ഡിജിപി ലോകനാഥ് ബഹറയ്ക്കും അഞ്ജലി നേരത്തെ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്താൻ ഇരുവരും തയ്യാറായില്ല.

ഇതര മതസ്ഥനെ പ്രണയിച്ചതിന് ആർഎസ്എസ്സിന്റെ മതപരിവർത്തന കേന്ദ്രങ്ങളില്‍ പീഡനത്തിനിരയായ യുവതിയുടെ അമ്മയ്ക്കും അമൃത ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം അഡീഷണൽ പ്രഫസർ ‍ഡോ. എൻ ദിനേശനുമെതിരെ കേസ്സെടുക്കാൻ ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി ഉത്തരവിട്ടു. തൃശ്ശൂർ അരിയന്നൂർ സ്വദേശിയായ അഞ്ജലി സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. ഈ രണ്ടു പേരെക്കൂടാതെ 22 പേർക്കെതിരെക്കൂടി പൊലീസ് കേസ്സെടുത്ത് അന്വേഷണം നടത്തണം.

പ്രതികൾക്കെതിരെ വധശ്രമം, മതസ്പർധ വളർത്തൽ എന്നീ വകുപ്പുകൾ ചേർക്കാനും ഉത്തരവുണ്ട്.

പ്രണബിനെ പോലെ നാഗ്പൂരിലേക്ക് കച്ച മുറുക്കുന്ന കോണ്‍ഗ്രസ്സുകാര്‍ വായിച്ചറിയാന്‍

അമ്മ വിനീതയുടെ നേതൃത്വത്തിലാണ് അഞ്ജലിയെ മാനസികപ്രശ്നങ്ങളുണ്ടെന്നാരോപിച്ച് തടങ്കലിൽ വെച്ച് പീഡിപ്പിക്കാൻ തുടങ്ങിയത്. അമ്മാവൻമാരായ നരോത്തമൻ, വേണുഗോപാൽ എന്നിവരും ഇതിന് സഹായവുമായെത്തി. അനില്‍, ആനന്ദ്, സുജിത്ത്, സ്മിത ഭട്ട്, ബിന്ദു, ഉദയന്‍, ഷിജു, പുരുഷോത്തമന്‍, ദേവദാസ് എന്നിവർക്കെതിരെയും കേസ് വരും.

അമൃത ആശുപത്രിയാണ് അഞ്ജലി മനോരോഗിയാണെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകിയത്. 45 ദിവസം ഡോ. എന്‍ ദിനേശന്റെ നേതൃത്വത്തില്‍ മരുന്നുകള്‍ കുത്തിവച്ച് തന്നെ അമൃത ആശുപത്രിയില്‍ മയക്കി കിടത്തിയെന്ന് അഞ്ജലി പറയുന്നു. ആർഎസ്എസ്, ബിജെപി നേതാക്കളാണ് ഇതിനെല്ലാം സഹായം നൽകിയത്. ഇവരുടെ രഹസ്യ മതപരിവർത്തന കേന്ദ്രങ്ങളിൽ അഞ്ജലിയെ പീഡനങ്ങള്‍ക്കിരയാക്കി. ഒടുവിൽ മംഗലാപുരത്തെ ആർഎസ്എസ് കേന്ദ്രത്തിൽ വെച്ച് സാഹസികമായി ഒരു വീഡിയോ സന്ദേശം വഴി തന്റെ അവസ്ഥ അഞ്ജലി ലോകത്തെ അറിയിക്കുകയായിരുന്നു.

ഗുരുവായൂർ സിഐക്കും ഡിജിപി ലോകനാഥ് ബഹറയ്ക്കും അഞ്ജലി നേരത്തെ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്താൻ ഇരുവരും തയ്യാറായില്ല. തുടർന്നാണ് സ്വകാര്യ അന്യായം സമർപ്പിക്കപ്പെട്ടത്.

‘റിപ്പബ്ലിക് ദിന പരേഡിൽ നെഹ്റുവിന്റെ ആവശ്യപ്രകാരം 3000 സ്വയം സേവകർ പങ്കെടുത്തു’: നുണ ആവർത്തിച്ച് സത്യമാക്കുന്ന ആർഎസ്എസ് സൈദ്ധാന്തികൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍