UPDATES

ജാലിയൻ വാലാബാഗ് കൂട്ടക്കൊല; ‘അഗാധമായ ദുഖം’ പ്രകടിപ്പിച്ച് ബ്രിട്ടണ്‍, നടപടി 100ാം വാർഷികാചരണത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോൾ

ജെരെമി കോർബിൻ നിരുപാധികമായ മാപ്പപേക്ഷ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല.

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ‘അഗാധമായ ദുഖം’ പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. സംഭവത്തിൽ മാപ്പപേക്ഷയ്ക്ക് മേ തയ്യാറായില്ല. രാജ്യം ഈ കൂട്ടക്കൊലയുടെ നൂറാം വാർഷികം ആചരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ്

പ്രധാന പ്രതിപക്ഷത്തിന്റെ നേതാവായ ജെര്‍മി കോർബിൻ നിരുപാധികമായ മാപ്പപേക്ഷ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും സമാനമായ പ്രസ്താവന പാർലമെന്റിൽ നടത്തിയിരുന്നു. 2013ലായിരുന്നു ഇത്. സംഭവത്തെ ‘അങ്ങേയറ്റം ലജ്ജാകരം’ എന്നാണ് കാമറൂൺ വിശേഷിപ്പിച്ചത്.

ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ അതിക്രൂരമായ കൂട്ടക്കൊലയായാണ് ജാലിയൻ വാലാബാഗ് സംഭവം അറിയപ്പെടുന്നത്. കൂട്ടക്കൊലയുടെ 100ാം വാർഷികത്തിലാണ് ബ്രിട്ടന്റെ ഈ നടപടി. 1919 ഏപ്രിൽ 13നാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല അരങ്ങേറിയത്. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഇ.എച്ച്. ഡയർ ആണ് ഈ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയത്.

പഞ്ചാബിലെ അമൃതസറിന് സമീപത്തുള്ള ജാലിയൻവാലാബാഗിൽ പ്രതിഷേധവുമായി ഒത്തുചേർന്ന ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിവെയ്ക്കാൻ ഡയർ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു. ഗൂർഖാ റെജിമെന്റായിരുന്നു വൻ ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍