UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദ്രൗപദിയായി ജനാധിപത്യം; വസ്ത്രമുരിയുമ്പോൾ ധൃതരാഷ്ട്രരായി തെരഞ്ഞെടുപ്പ് കമ്മീഷൻ; കാഴ്ചക്കാരായി കെസിആറും ഒവൈസിയും: കോൺഗ്രസ്സിന്റെ കാർട്ടൂൺ

ജനാധിപത്യത്തെ വസ്ത്രാക്ഷേപം ചെയ്യപ്പെടുന്ന ദ്രൗപദിയായി ചിത്രീകരിക്കുന്ന കാർ‌ട്ടൂണിനെതിരെ ബിജെപി രംഗത്ത്. കോൺഗ്രസ്സാണ് ഈ കാർട്ടൂൺ പ്രചരിപ്പിച്ചത്. ‘ജനാധിപത്യം തെലങ്കാനയിൽ’ എന്ന തലക്കെട്ടിൽ വരച്ച കാർട്ടൂണിലാണ് ജനാധിപത്യം അപമാനിക്കപ്പെടുന്നത് ചിത്രീകരിച്ചിരിക്കുന്നത്.

ജനാധിപത്യത്തെ വസ്ത്രാക്ഷേപം ചെയ്യുന്നത് ഇലക്ഷൻ കമ്മീഷൻ അന്ധനായ ധൃതരാഷ്ട്രരായി സിംഹാസനത്തിലിരിക്കുകയാണ്. ദുശ്ശാസനനായി ബിസിനസ്സുകാരെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഉത്തരവിടുന്ന ദുര്യോധനനും കണ്ടു നിൽക്കുന്ന മറ്റ് കൗരവരുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെയും ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദ് ഉൾ മുസ്ലിമിൻ നേതാവ് അസദുദ്ദീൻ ഒവൈസി എന്നിവരെയും ചിത്രീകരിച്ചിരിക്കുന്നു.

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ നടന്നെന്നാരോപിച്ചാണ് കോൺഗ്രസ്സ് ഈ കാർട്ടൂൺ പ്രചരിപ്പിക്കുന്നത്. ഇതിന് ഇലക്ഷൻ കമ്മീഷൻ കൂട്ടു നിന്നെന്നും കോൺഗ്രസ്സ് ആരോപിക്കുന്നു.

പുരാണ കഥാപാത്രങ്ങളെ തെറ്റായി ഉപയോഗിക്കുകയാണ് കോൺഗ്രസ്സ് ചെയ്തിരിക്കുന്നതെന്ന് ആരോപിച്ച് ബിജെപി രംഗത്തുണ്ട്. എന്നാൽ കാര്‍ട്ടൂണുകളിൽ ദ്രൗപദിയുടെ വസ്ത്രാക്ഷേപം ചിത്രീകരിക്കുന്നത് ഇതാദ്യമല്ലെന്ന് കോൺഗ്രസ്സ് മറുപടി നൽകുന്നു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയാണെന്ന വിചിത്രവാദവുമായി അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധി വിഷയത്തിൽ മാപ്പ് പറയണമെന്നാണ് തെലങ്കാന കോൺഗ്രസ്സ് ആവശ്യപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍