UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിക്കും ചെത്ത് തൊഴിൽ ചെയ്യുന്ന സമുദായത്തിനും ജാത്യാധിക്ഷേപം: കാർട്ടൂൺ പിൻവലിച്ച് ജന്മഭൂമി മാപ്പുപറയണമെന്ന് ഡിവൈഎഫ്ഐ

‘ഹൈന്ദവ ഏകീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്ന ബിജെപിയുടെ തനിനിറം അവരുടെ മുഖപത്രത്തിലൂടെ പുറത്തു വന്നിരിക്കുകയാണ്.’

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച ജന്മഭൂമി ദിനപ്പത്രം പ്രസിദ്ധീകരിച്ച കാർട്ടൂൺ പിൻവലിച്ച് കേരളത്തോട് മാപ്പുപറയാൻ പത്ര മാനേജ്‌മെന്റ് തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ശബരിമല യുവതീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ തീവ്രമായ വർഗീയ ധ്രുവീകരണത്തിനും, ജാതീയ വേർതിരിവ് സൃഷ്ടിക്കാനും സംഘപരിവാർ ഗൂഡാലോചന നടത്തുകയാണെന്നും ഡ‍ിവൈഎഫ്ഐ പറഞ്ഞു

നായാടി മുതൽ നമ്പൂതിരിവരെയുള്ളവരെ സംഘടിപ്പിച്ചു ഹൈന്ദവ ഏകീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്ന ബിജെപിയുടെ തനിനിറം അവരുടെ മുഖപത്രത്തിലൂടെ പുറത്തു വന്നിരിക്കുകയാണെന്നും ചെത്ത് തൊഴിൽ ചെയ്യുന്ന വിഭാഗത്തെയാകെ അധിക്ഷേപിക്കുന്ന ബിജെപി മുഖപത്രം സാമുദായിക അധിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്നും ‍ഡിവൈഎഫ്ഐ ആരോപിച്ചു.

ഡിവൈഎഫ്ഐയുടെ പ്രസ്താവനയുടെ പൂർണരൂപം

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച ജന്മഭൂമി ദിനപ്പത്രം പ്രസിദ്ധീകരിച്ച കാർട്ടൂൺ പിൻവലിച്ച് കേരളത്തോട് മാപ്പുപറയാൻ പത്ര മാനേജ്‌മെന്റ് തയ്യാറാകണം. ജാതീയ സ്പർദ്ധ സൃഷ്ടിക്കുന്നതാണ് ഈ വിവാദ കാർട്ടൂൺ. ശബരിമല യുവതീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ തീവ്രമായ വർഗീയ ധ്രുവീകരണത്തിനും, ജാതീയ വേർതിരിവ് സൃഷ്ടിക്കാനും സംഘപരിവാർ ഗൂഡാലോചന നടത്തുകയാണ്. ഈ ശ്രമത്തിന്റെ ഭാഗമാണ് ജന്മഭൂമി പ്രസിദ്ധീകരിച്ച കാർട്ടൂൺ. നായാടി മുതൽ നമ്പൂതിരിവരെയുള്ളവരെ സംഘടിപ്പിച്ചു ഹൈന്ദവ ഏകീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്ന ബിജെപിയുടെ തനിനിറം അവരുടെ മുഖപത്രത്തിലൂടെ പുറത്തു വന്നിരിക്കുകയാണ്. ചെത്ത് തൊഴിൽ ചെയ്യുന്ന വിഭാഗത്തെയാകെ അധിക്ഷേപിക്കുന്ന ബിജെപി മുഖപത്രം സാമുദായിക അധിക്ഷേപമാണ് നടത്തിയിരിക്കുന്നത്. സമൂഹത്തെ വിഭജിക്കാൻ നടത്തുന്ന സംഘപരിവാർ നീക്കങ്ങൾക്കെതിരെ സാംസ്‌കാരിക കേരളം പ്രതിരോധം തീർക്കണം. കാർട്ടൂൺ പിൻവലിച്ച് പൊതുസമൂഹത്തോടു മാപ്പുപറയാൻ ജന്മഭൂമി മാനേജ്‌മെന്റും ബിജെപി നേതൃത്വവും തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് എസ്.സതീഷും സെക്രട്ടറി എ.എ റഹിമും പ്രസ്താവനയിൽ ആവശ്യപ്പെട്ടു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍