UPDATES

ട്രെന്‍ഡിങ്ങ്

നെയ്യാറ്റിൻകര കൊലപാതകം: ഡിവൈഎസ്‌പി ഹരികുമാറിനെ ആത്മഹത്യയിലെത്തിച്ചത് പൊലീസ് നൽകിയ വഴി വിട്ട സഹായം?

ശത്രുക്കളുള്ളതിനാൽ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുപോകരുതെന്നും ഹരികുമാർ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു.

ഡിവൈഎസ്പി ബി ഹരികുമാറിനെ മരണത്തിലേക്ക് കടന്നുപോകാൻ സഹായിച്ചത് പൊലീസ് നൽകിയ വഴിവിട്ട സഹായങ്ങളായിരുന്നുവെന്ന് ആരോപണമുയരുന്നു. ഹരികുമാറിനെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി വേണമെന്ന് ജനകീയ സമരസമിതി പ്രസ്താവിക്കുന്നു. മരണത്തിന്റെ ഉത്തരവാദിത്വം ഹരികുമാറിന് ഒളിച്ചുനടക്കാൻ സൗകര്യമൊരുക്കിയവർക്കാണ്. പൊലീസിന്റെ നിരീക്ഷണത്തിലുള്ള വീട്ടിലേക്ക് ഹരികുമാറിന് എളുപ്പത്തിൽ കടന്നുചെല്ലാൻ സാധിച്ചത് എങ്ങനെയാണെന്നും ജനകീയ സമരസമിതി ചോദിക്കുന്നു.

കർണാടകത്തിലെ വനമേഖലയോടു ചേർന്ന സ്ഥലത്താണ് ഹരികുമാർ കഴി‍ഞ്ഞിരുന്നതാണെന്നാണ് വിവരം. ഇദ്ദേഹത്തിന് സിം കാർഡ് എടുത്തു നൽകിയ ലോഡ്ജ് നടത്തിപ്പുകാരനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. പൊലീസിൽ കീഴടങ്ങുമെന്ന സന്ദേശം നൽകിയതിനു ശേഷമാണ് ഹരികുമാർ വീട്ടിലേക്ക് പോയത്. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും അറസ്റ്റിലാകുമെന്ന നില വന്നതോടെ ഉണ്ടായ മാനസിക സംഘർഷവും ആത്മഹത്യ തെരഞ്ഞെടുക്കാൻ ഹരികുമാറിനെ പ്രേരിപ്പിച്ചിരിക്കാമെന്നാണ് കരുതപ്പെടുന്നത്.

ഇന്ന് ഹരികുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. കോടതിയുടെ തീരുമാനം എതിരായാൽ കീഴടങ്ങാമെന്ന ധാരണയിലാണ് ഇത്രയും ദിനം ഒളിച്ചു കഴിഞ്ഞതെന്നാണ് കരുതപ്പെടുന്നത്. ശത്രുക്കളുള്ളതിനാൽ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുപോകരുതെന്നും ഹരികുമാർ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു.

കല്ലമ്പലം നന്ദാവനമെന്ന വീട്ടിലേക്ക് തിങ്കളാഴ്ച രാത്രിയോടെയാകണം ഹരികുമാർ എത്തിയിരിക്കുക. ഭാര്യയുടെ അമ്മ വളർത്തുനായയ്ക്ക് ഭക്ഷണം നൽ‍കാനെത്തിയപ്പോഴാണ് ഹരികുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

സനൽകുമാർ കേസിൽ അന്വേഷണം തുടരുമെന്നാണ് ഡിജിപി ലോകനാഥ് ബഹറ പറയുന്നത്. ശരിയായ ദിശയിലായിരുന്നു അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം നെയ്യാറ്റിൻകര സനൽകുമാര്‍ വധക്കേസിലെ ഒന്നാംപ്രതി ഹരികുമാറിനെ സഹായിച്ചവർ കീഴടങ്ങി. ഹരികുമാറിനെ തിരുവനന്തപുരത്തെ വീട്ടിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് കീഴടങ്ങൽ. ഹരികുമാറിന്റെ സുഹൃത്തും വ്യവസായിയുമായ കെ ബിനു, കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത സതീഷ് കുമാറിന്റെ സഹായി രമേശ് എന്നിവരാണ് കീഴടങ്ങിയത്. സതീഷ് കുമാറിന്റെ ഡ്രൈവറാണ് രമേശ്.

ചൊവ്വാഴ്ച വൈകീട്ടോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് ഇവർ കീഴടങ്ങിയത്.

സനൽകുമാറിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്നതിനു ശേഷം ഓടി രക്ഷപ്പെട്ട ഡിവൈഎസ്പി ഹരികുമാറിനെ ബിനുവാണ് തന്റെ കാറിൽ കയറ്റി തൃപ്പരപ്പിലെ അക്ഷര ടൂറിസ്റ്റ് ഹോമിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്നും ടൂറിസ്റ്റ് ഹോം മാനേജർ സതീഷിന്റെ കാറിൽ ഇരുവരും സ്ഥലത്തു നിന്നും മാറി. രമേശായിരുന്നു ഡ്രൈവർ.

ഞായറാഴ്ച ഇവർ മൂന്നുപേരും കേരളത്തിലെത്തിയിരുന്നുവെന്നും മറ്റൊരു കാറിൽ ഹരികുമാറിനെ വീട്ടിലെത്തിച്ച ശേഷം ബിനു നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയെന്നുമാണ് അറിയുന്നത്. പിന്നീടാണ് ഹരികുമാറിന്റെ ആത്മഹത്യ നടന്നതെന്ന് അനുമാനിക്കപ്പെടുന്നു. കസ്റ്റ‍ഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിൽ നിന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡിവൈഎസ്പി ഹരികുമാര്‍: കള്ളനെ വിട്ടയക്കാന്‍ ഭാര്യയില്‍ നിന്ന് കൈക്കൂലി വാങ്ങിയതു മുതല്‍ ആരോപണങ്ങള്‍ നിറഞ്ഞ ഔദ്യോഗിക ജീവിതം; പിടിവീഴും എന്നായപ്പോള്‍ സ്വയം ജീവനൊടുക്കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍