UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളം വിദേശസഹായം വാങ്ങുന്നത് ഇന്ത്യക്ക് അപമാനം: ഇ ശ്രീധരൻ

മഴയെക്കുറിച്ച് ശരിയായ വിവരം കിട്ടിയിരുന്നെങ്കിൽ അണക്കെട്ടുകൾ നേരത്തെ തന്നെ തുറന്നു വിടാനാകുമായിരുന്നെന്നും ഇ ശ്രീധരൻ‌ പറഞ്ഞു.

കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിദേശസഹായം സ്വീകരിക്കുന്നത് ഇന്ത്യക്ക് അപമാനമാണെന്ന് ഡൽഹി മെട്രോ കോർപ്പറേഷൻ ഉദ്യോഗസ്ഥനായ ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു. 12,000 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതെസമയം കേരളത്തിന് കേന്ദ്രത്തിന്റെ സഹായമൊന്നും ലഭിക്കാത്തതിനെപ്പറ്റി ശ്രീധരൻ ഒന്നും പറഞ്ഞില്ല.

കാലാവസ്ഥാ നിർണയത്തിലെ അപാകതയാണ് ദുരന്തത്തിന് കാരണമായതെന്നും ഇ ശ്രീധരൻ പറഞ്ഞു. മഴ പെയ്യുന്നതിന്റെ അളവ് കൃത്യമായി അറിഞ്ഞിരുന്നെങ്കിൽ ദുരന്തത്തെ മുൻകൂട്ടി തിരിച്ചറിയാമായിരുന്നു. മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നെങ്കിലും ജനം അത് വിശ്വസിച്ചില്ലെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

മഴയെക്കുറിച്ച് ശരിയായ വിവരം കിട്ടിയിരുന്നെങ്കിൽ അണക്കെട്ടുകൾ നേരത്തെ തന്നെ തുറന്നു വിടാനാകുമായിരുന്നെന്നും ഇ ശ്രീധരൻ‌ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍