UPDATES

ട്രെന്‍ഡിങ്ങ്

പ്രധാനമന്ത്രിക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരം ചോർത്തുന്ന പേടിഎം; വാർത്ത മുക്കി ഇക്കണോമിക് ടൈംസ്

തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങൾ 100% ‘സുരക്ഷിത’മാണെന്ന് ട്വീറ്റിൽ പേടിഎം അവകാശപ്പെട്ടു.

കോബ്ര പോസ്റ്റ് ഒളികാമറ ഓപ്പറേഷനിലൂടെ പുറത്തു വന്ന വീഡിയോകളിലൊന്നിൽ പേടിഎം സീനിയർ വൈസ് പ്രസിഡണ്ട്, തങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിക്കൊടുക്കാറുണ്ടെന്ന് സമ്മതിക്കുന്ന ഭാഗങ്ങളുണ്ട്. ഇതു സംബന്ധിച്ച ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച വാർത്ത ഇപ്പോൾ കാണാനില്ല.

കശ്മീരിലെ കല്ലേറിനു ശേഷം ചില ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ വേണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെന്നും തങ്ങളത് നൽകിയെന്നുമാണ് സംഘപരിവാർ സംഘടനയിലെ അംഗമെന്ന പ്രച്ഛന്നവേഷത്തിൽ ചെന്ന കോബ്ര പോസ്റ്റ് റിപ്പോർട്ടറോട് പേടിഎം സീനിയർ വൈസ് പ്രസിഡണ്ട് അജയ് ശേഖർ ശർമ പറയുന്നതായിരുന്നു വീഡിയോ. പേടിഎം സ്ഥാപകനായ വിജയ് ശേഖർ ശര്‍മയുടെ സഹോദരനാണ് ഇയാൾ.

ഇക്കണോമിക് ടൈംസ് ഈ വാർത്ത നൽകിയതിനു പിന്നാലെ ട്വിറ്ററിൽ ഇതിനെതിരെ പേടിഎം രംഗത്തു വന്നിരുന്നു. തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങൾ 100% ‘സുരക്ഷിത’മാണെന്ന് ട്വീറ്റിൽ പേടിഎം അവകാശപ്പെട്ടു. നിയമപാലന ഏജൻസികൾക്കല്ലാതെ ഈ വിവരങ്ങൾ മറ്റാർക്കും കൈമാറാറില്ലെന്നും പേടിഎം അവകാശപ്പെട്ടു.

ഇതിനു പിന്നാലെയാണ് ഇക്കണോമിക് ടൈംസ് വാർത്ത മുക്കിയത്.

ഏതുതരം സമ്മർദ്ദമാണ് വാർത്ത മുക്കലിനു പിന്നിലുണ്ടായിരിക്കുന്നതെന്നത് വ്യക്തമല്ല. ഇക്കണോമിക് ടൈംസിന്റെ സഹോദരസ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യയും കോബ്ര പോസ്റ്റിന്റെ ഒളികാമറയിൽ കുടുങ്ങിയിരുന്നു. ടൈംസ് ഗ്രൂപ്പ് ഉടമയായ വിനീത് ജയിൻ തന്നെയാണ് ഈ ഒളികാമറ ഓപ്പറേഷവിൽ കുടുങ്ങിയതെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

ഒളികാമറയിൽ വിനീത് ജയിനിനെ കുടുക്കിയ കോബ്ര പോസ്റ്റ് റിപ്പോർട്ടർ പുഷ്പ് ശർമയ്ക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് ടൈംസ് ഓഫ് ഇന്ത്യ രംഗത്തെത്തിയ സമയത്താണ് ഇക്കണോമിക് ടൈംസ് അതേ ഒളികാമറ ഓപ്പറേഷനിലെ പേടിഎമ്മിനെതിരാ. വീഡിയോ മാത്രമെടുത്ത് വാർത്ത ഉണ്ടാക്കിയത്. വായനക്കാർ ഞെട്ടിയെങ്കിലും കുറച്ചു സമയത്തിനു ശേഷം വാർത്ത മുക്കിയതോടെ ഞെട്ടൽ അവസാനിച്ചു.

നേരത്തെയും വാർത്തകൾ മുക്കിയ ചരിത്രം ഇക്കണോമിക് ടൈംസിനുണ്ട്. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെ ആസ്തികൾ സംബന്ധിച്ച വാർത്ത മുക്കി ഇവർ കുപ്രസിദ്ധി പിടിച്ചു പറ്റിയിരുന്നു. മോദി സർക്കാരിന്റെ വിള ഇൻഷൂറൻസ് പദ്ധതിയെ വിമർശിക്കുന്ന വാർത്തയും ഇവർ മുക്കിയിരുന്നു.

Did Paytm share user details with PMO? Cobrapost sting says itb did എന്ന തലക്കെട്ടിൽ വന്ന ഇക്കണോമിക് ടൈംസ് വാർത്ത ഇപ്പോഴും ഗൂഗിൾ അഗ്രിഗേറ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ അതിൽ ക്ലിക്ക് ചെയ്ത് പോയാൽ 404 ERROR എന്നാണ് കാണാനാവുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍