ലോക്സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയിലെ റാഹ്മൂ മേഖലയിലെ പോളിങ് ബൂത്തിനുനേരെയാണ് ഗ്രനേഡ് ആക്രമണം.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയിലെ റാഹ്മൂ മേഖലയിലെ പോളിങ് ബൂത്തിനുനേരെ ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ ത്രാല്‍ മേഖലയിലെ മറ്റൊരു പോളിങ് ബൂത്തിന് നേരെ കല്ലേറും ഉണ്ടായി. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
ബംഗാളില്‍ തൃണമുള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങള്‍ക്കുനേരെ അക്രമം നടത്തുകയാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപണമുയര്‍ത്തുന്നു. റോഡപകടമുണ്ടാക്കി തന്നെ ഇല്ലാതാക്കാന്‍ ടിഎംസി ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബോന്‍ഗാവിലെ ശന്തനു ഠാക്കൂര്‍ രംഗത്തെത്തി.
ബാരക്പുരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അര്‍ജുന്‍സിങും തൃണമുള്‍ പ്രവര്‍ത്തകരില്‍നിന്ന് അക്രമണമുണ്ടായി എന്ന് ആരോപിക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് കമ്മീഷന് സംഘര്‍ഷത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്കു പുറമേ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, രാജ് വര്ധന് സിങ് റാത്തോഡ്, സമാജ്വാദി പാര്‍ട്ടിയുടെ പൂനം സിന്‍ഹ, രാജീവ് പ്രതാപ് റൂഡി, അര്ജുന് മുണ്ട, റാം വിലാസ് പാസ്വാന്റെ മകന് ചിരാഗ് എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു.