UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെക്രട്ടേറിയറ്റിനകത്തേക്ക് ഉള്ളിയും വഴുതിനങ്ങയും എറിഞ്ഞ് മഹാരാഷ്ട്രയില്‍ കർഷകരുടെ പ്രതിഷേധം

ഒസ്മാനാബാദിൽ നിന്നുള്ള കർഷകരുടെ രോഷമാണ് നിയന്ത്രണം വിട്ടത്.

ഉദ്യോഗസ്ഥരുടെ കൈക്കൂലി ഭ്രാന്തിൽ പ്രതിഷേധിച്ച് കർഷകർ തങ്ങളുൽപ്പാദിപ്പിച്ച പച്ചക്കറികൾ സംസ്ഥാന സെക്രട്ടേറിയറ്റിനു മുമ്പിൽ കൊണ്ടു തള്ളി. മഹാരാഷ്ട്രയിലാണ് സംഭവം.

പ്രതിഷേധത്തിന്റെ ഭാഗമായി ഓഫീസുകൾക്കകത്തേക്ക് ഉള്ളിയും വഴുതിനങ്ങയുമെല്ലാം എറിഞ്ഞ കർഷകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാരിനുമെതിരെ കർഷകർ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഒസ്മാനാബാദിൽ നിന്നുള്ള കർഷകരുടെ രോഷമാണ് നിയന്ത്രണം വിട്ടത്.

മുംബൈയിലെ നഗരപ്രാന്തമായ ബോറിവിയിൽ കാർഷികോൽപന്നങ്ങൾ വിൽക്കാനുള്ള ഒരു ചന്ത ക്രമീകരിക്കാൻ ശ്രമിച്ചു വരികയായിരുന്നു കര്‍ഷകർ. എന്നാൽ ഇതിനോട് ഉദ്യോഗസ്ഥർ അനുകൂലമനോഭാവം കാണിച്ചില്ല. കൈക്കൂലിയായിരുന്നു പ്രശ്നം. സംസ്ഥാന സർക്കാരിന്റെ സംവിധാനങ്ങൾക്കു പുറമെ ചന്തകളുണ്ടാക്കാൻ സർക്കാർ കർഷകർക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിന് ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അനുമതി നൽകുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍