UPDATES

തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപ്പിടിത്തം; തീ അനിയന്ത്രിതമായി പടരുന്നു; ആളുകളെ ഒഴിപ്പിക്കുന്നു

അടുത്തുള്ള വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.

തിരുവനന്തപുരം മൺവിളയില്‍ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപ്പിടിച്ചു. ഫാമിലി പ്ലാസ്റ്റിക്സിന്റെ ഫാക്ടറിക്കാണ് തീപ്പിടിച്ചത്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. ഫയർഫോഴ്സും പൊലീസും ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുകയാണ്. തീ അനിയന്ത്രിതമായി പടര്‍ന്നു കൊണ്ടിരിക്കുയാണ്. ഫയർഫോഴ്സിന്റെ കൂടുതൽ യൂണിറ്റുകൾ എത്തിക്കൊണ്ടിരിക്കുന്നുണ്ട്.

അരുവിക്കരയിൽ നിന്ന് മൺവിളയിലേക്ക് ടാങ്കർ ലോറികളിൽ എത്തിക്കുന്നുണ്ട്. മൺവിളയിൽ ഉള്ള ഫയർ ഫോഴ്‌സ് വാഹനങ്ങളിൽ വെള്ളം കഴിയാറായി. പോലീസ് ടാങ്കർ ലോറികൾ ബൈപ്പാസിൽ തടഞ്ഞു സ്ഥലത്തേക്കു അയക്കുകയാണ്. എയർ ക്രാഫ്റ്റ് ഫയർ ടെൻഡർ മൺവിളയിലേക്ക് തിരിച്ചിട്ടുണ്ട്. ആംബുലൻസുകളും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

ഇതിനകം ഏഴ് സ്ഫോടനങ്ങൾ സ്ഥലത്തുണ്ടായെന്നാണ് അറിവ്. പ്ലാസ്റ്റിക് മെൽറ്റിങ് ഗാസ് ചേംബറിലേക്ക് തീ പടർന്നിട്ടുണ്ടെന്നാണ് കരുതുന്നത്.

അടുത്തുള്ള വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. തീ പടര്‍ന്ന ഉടന്‍തന്നെ സ്ഥാപനത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു എന്നാണ് സൂചന. ഷോര്‍ട്‌സ് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്.

ഈ ഭാഗത്തേക്കുള്ള വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്. വ്യാഴാഴ്ച മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന സമ്മേളന വേദിക്ക് സമീപമാണ് തീപിടിത്തമുണ്ടായ സ്ഥാപനം. തീപിടിത്തത്തില്‍ സമ്മേളന വേദി തകര്‍ന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു മണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്നാണ് ഫയർഫോഴ്സ് പറയുന്നത്. സ്ഥലത്ത് തിരുവനന്തപുരം മേയർ വികെ പ്രശാന്ത്, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ എത്തി തീ പടരുന്നത് തടയാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍