UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എപി എക്സ്പ്രസ്സിന് തീപിടിച്ചു: വീഡിയോ

എസി ബോഗികളായ ബി6, ബി 7 എന്നിവയ്ക്കാണ് തീ പിടിച്ചത്.

ദില്ലിയിൽ നിന്നും വിശാഖപട്ടണത്തേക്ക് വരികയായിരുന്ന എപി എക്സ്പ്രസ്സിന് തീപിടിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിൽ വെച്ചാണ് തീപിടിത്തമുണ്ടായത്.

ഗ്വാളിയോറിലെ ബിർലാനഗർ സ്റ്റേഷനിൽ വെച്ചാണ് അപകടമുണ്ടായതെന്നറിയുന്നു. തീപിടിച്ചതിന്റെ കാരണം വെളിവായിട്ടില്ല. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. തീ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും അറിയുന്നു.

ട്രെയിനിൽ 36 ട്രെയിനീ ഐഎഎസ് ഓഫീസർമാരും ഉണ്ടായിരുന്നു. എല്ലാവരും രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്

എസി ബോഗികളായ ബി6, ബി 7 എന്നിവയ്ക്കാണ് തീ പിടിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍