UPDATES

ട്രെന്‍ഡിങ്ങ്

‘ഞാൻ ഉറച്ച ഇസ്ലാംമത വിശ്വാസി’: രഥയാത്രയില്‍ പങ്കെടുത്ത ശേഷം തൃണമൂൽ എംപി നുസ്രത്ത് ജഹാന്‍

പാർലമെന്റിൽ സിന്ദൂരം തൊട്ട് എത്തിയതിനു ഫത്‌വ ലഭിച്ചതിനു ശേഷമാണ് നുസ്രത്ത് വീണ്ടും വിവാദത്തിൽ പെടുന്നത്.

താൻ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരു ഉറച്ച ഇസ്ലാംമത വിശ്വാസിയാണെന്ന് തൃണമൂൽ എംപി നുസ്രത്ത് ജഹാൻ. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യസ്നെസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്തതിന് നുസ്രത്തിനെതിരെ വിമർശനമുയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് എംപി തന്റെ നിലപാട് വ്യക്തമാക്കിയത്.

പാർലമെന്റിൽ സിന്ദൂരം തൊട്ട് എത്തിയതിനു ഫത്‌വ ലഭിച്ചതിനു ശേഷമാണ് നുസ്രത്ത് വീണ്ടും വിവാദത്തിൽ പെടുന്നത്. താൻ പൊട്ടു തൊട്ടു എന്നതു കൊണ്ട് ഇസ്ലാമല്ലാതാകുന്നില്ലെന്നായിരുന്നു അന്ന് അവരുടെ പ്രതികരണം.

ഇന്ന് (04-07-2019) രാവിലെയാണ് മുഖ്യമന്ത്രി മമതാ ബാനർജിയോടൊപ്പം നുസ്രത്ത് പരിപാടിയിൽ പങ്കെടുത്തത്. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യസ്നെസ് ഒരു രഥയാത്ര സംഘടിപ്പിച്ചതിലും ഇവർ സാന്നിധ്യമറിയിച്ചു. ചില ചടങ്ങുകളില്‍ ഇവർ നേരിട്ട് പങ്കാളിയാകുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍