UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന മത്സ്യത്തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു

ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന രാകേഷിനെ എലിപ്പനി കൂടി ബാധിച്ചതോടെ വിദഗ്ദ്ധ ചികിത്സ നൽകുന്നതിനായി അനന്തപുരി ആശുപത്രിയയിലേക്ക് മാറ്റുകയും

പ്രളയാനന്തരവും കേരളക്കരയുടെ നഷ്ട്ടങ്ങൾ അവസാനിക്കുന്നില്ല. പ്രളയ ബാധിത പ്രദേശങ്ങളായ ആലപ്പുഴ ജില്ലയിലെ ആയാപറമ്പ്, പാണ്ടി, വീയപുരം എന്നിവിടങ്ങളിൽ രക്ഷ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് എലിപ്പനി ബാധിച്ച തൊഴിലാളി രാകേഷ് (39 ) കഴിഞ്ഞ ദിവസം മരിച്ചു. തറയിൽ കടവ് വടക്കേ വീട്ടിൽ വാസുദേവൻ‌, സരോജിനി ദമ്പതികളുടെ മകനാണ്.

ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന രാകേഷിനെ എലിപ്പനി കൂടി ബാധിച്ചതോടെ വിദഗ്ദ്ധ ചികിത്സ നൽകുന്നതിനായി അനന്തപുരി ആശുപത്രിയയിലേക്ക് മാറ്റുകയും രക്തത്തിൽ കൗണ്ട് കുറഞ്ഞു തലയിൽ ആന്തരിക രക്തസ്രാവം ഉണ്ടാകുന്നത് മൂലം അടിയന്തിര സർജറി നടത്തുവാനും സഹായം അഭ്യർത്ഥിച്ചു കൊണ്ട് സുമനസ്സുകളയുടെ സഹായം തേടിയിരുന്നു, എന്നാൽ ഒന്നിനും അധികം കാത്തു നിൽക്കാതെ രാകേഷ് മടങ്ങി.

മത്സ്യബന്ധനം ഉള്‍പ്പടെ പല ജോലികളും ചെയ്തായിരുന്നു രാകേഷ് ജീവിച്ചിരുന്നത്. മത്സ്യത്തൊഴിലാളി ഫെഡറേഷനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് അത് തള്ളുകയായിരുന്നുവെന്ന് രാകേഷിന്റ സുഹൃത്തുക്കള്‍ പറയുന്നു. അത് കൊണ്ട് തന്നെ മത്സ്യതൊഴിലാളിയെന്ന നിലയില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല എന്നാണു ലഭിക്കുന്ന വിവരങ്ങൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍