UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാട്സാപ്പ് ഹർത്താൽ പ്രതിച്ഛായ വർധിപ്പിച്ചു; പൊലീസ് അനുമതിയില്ലെങ്കിലും 30ന് റാലി നടത്തും: എസ്ഡിപിഐ

വര്‍ഗ്ഗീയ കലാപങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടന്നു. പൊലീസിന്റെ സമയോചിത ഇടപെടൽ മൂലമാണ് അവ പരാജയപ്പെട്ടത്.

കത്വ സംഭവത്തിനു പിന്നാലെ വാട്സാപ്പിലൂടെ ആഹ്വാനം ചെയ്ത് നടത്തിയ ഹർത്താൽ കേരളത്തിൽ പാർട്ടിയുടെ പ്രതിച്ഛായ വർധിപ്പിച്ചെന്ന് എസ്ഡിപിഐ നേതാക്കൾ. അതെസമയം ഈ മാസം 30ന് നടത്താനിരുന്ന പ്രതിഷേധ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചതിനെ എസ്ഡിപിഐ വിമര്‍ശിച്ചു. അനുമതിയില്ലെങ്കിലും റാലി നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

ഹര്‍ത്താലിന്റെ പേരിൽ പൊലീസ് മുസ്ലിങ്ങളെ വേട്ടയാടുന്നതായി എസ്ഡിപിഐ ആരോപണമുന്നയിച്ചു. അപ്രഖ്യാപിത ഹർത്താൽ സംഘടിപ്പിച്ചത് എസ്ഡിപിഐ ആണെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ ആരോപണമുന്നയിച്ചിരുന്നു.

അപ്രഖ്യാപിത ഹർത്താൽ പലയിടത്തും കലാപമായി മാറിയിരുന്നു. ഇതിനിടയിൽ വര്‍ഗ്ഗീയ കലാപങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടന്നു. പൊലീസിന്റെ സമയോചിത ഇടപെടൽ മൂലമാണ് അവ പരാജയപ്പെട്ടത്.

ഹർത്താൽ ആഹ്വാനത്തെ തുടർന്ന് വ്യാജപ്രചാരണങ്ങൾ നടത്തിയ ഗ്രൂപ്പുകൾ പൊലീസ് പരിശോധിക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരിൽ ആർഎസ്എസ് പ്രവർത്തകരും ഉൾപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍