UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയം മനുഷ്യനിര്‍മിതം; തന്റെ കത്ത് സർക്കാർ അവഗണിച്ചു: ഇ ശ്രീധരൻ ഹൈക്കോടതിയിൽ

പ്രളയം മനുഷ്യനിർമിതമാണെന്നും വിശദമായ സാങ്കേതിക പഠനം നടത്താത്തതിൽ തെറ്റുണ്ടെന്നും ചൂണ്ടിക്കാട്ടി ഇ ശ്രീധരൻ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. ഹരജി ഇന്ന് ചീഫ് ജസ്റ്റിസ് പരിഗണിക്കും. ഈ വിഷയത്തിൽ താനുന്നയിച്ച നിർദ്ദേശങ്ങൾ മുഖ്യമന്ത്രി അവഗണിച്ചതായും ഇ ശ്രീധരൻ പരാതിപ്പെടുന്നുണ്ട്.

പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമാണ്. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്ലാനിങ് ബോർഡ് ചെയർമാനും താൻ കത്തയച്ചു. ഇരുവരും അത് അവഗണിച്ചു.

കൃത്യമായ മുൻകരുതലുകളെടുത്തില്ലെങ്കിൽ പ്രളയം ഇനിയും ആവർത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നതതല സാങ്കേതിക സമിതി രൂപീകരിച്ച് ദുരന്തത്തിന്റെ കാരണം അന്വേഷിക്കമം. ഈ കമ്മറ്റിക്ക് സർക്കാരിന്റെ പിന്തണ കോടതി ഉറപ്പു വരുത്തണമെന്നും ഇ ശ്രീധരൻ ഹരജിയിൽ പറഞ്ഞു. ഫൗണ്ടേഷൻ ഫോർ റീസ്റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡണ്ടെന്ന നിലയിലാണ് ശ്രീധരൻ ഹരജി സമർപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍