UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴിക്കോട് കണ്ണപ്പൻകുണ്ടിൽ മലവെള്ളപ്പാച്ചിൽ; ഉരുൾപൊട്ടലുണ്ടായതായി സംശയം

കണ്ണപ്പൻകുണ്ടിലെക്ക് ഫയർഫോഴ്സ് തിരിച്ചതായി വിവരമുണ്ട്. ജനവാസ മേഖലകളിലേക്ക് മലവെള്ളം ഒലിച്ചെത്തുന്നത് പ്രയാസമുണ്ടാക്കുന്നുണ്ട്.

കോഴിക്കോട് കണ്ടപ്പൻകുണ്ടിൽ മലവെള്ളപ്പാച്ചില്‍. മട്ടിമല വനത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടായതായി സംശയമുണ്ട്. പ്രളയസമയത്ത് വൻ നാശനഷ്ടമുണ്ടായ പ്രദേശമാണിത്.

അതെസമയം കണ്ണപ്പൻകുണ്ട് പ്രദേശത്ത് മഴ പെയ്യുന്നില്ല. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുകയാണ്. മലപ്പുറം, ഇടുക്കി എന്നീ പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണപ്പൻകുണ്ടിലെക്ക് ഫയർഫോഴ്സ് തിരിച്ചതായി വിവരമുണ്ട്. ജനവാസ മേഖലകളിലേക്ക് മലവെള്ളം ഒലിച്ചെത്തുന്നത് പ്രയാസമുണ്ടാക്കുന്നുണ്ട്.

കോഴിക്കോട്ടെ മലയരമേഖലകളിൽ രണ്ടുദിവസമായി കനത്ത മഴയാണ്. പ്രളയസമയത്ത് രണ്ട് തവണ ഉരുൾപൊട്ടലുണ്ടായ സ്ഥലമാണ് കണ്ണപ്പൻ കുണ്ട്. നിരവധി വീടുകൾ ഒലിച്ചു പോയിരുന്നു. പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍