UPDATES

അറസ്റ്റ് തീരുമാനം ഇന്നത്തെ ചോദ്യം ചെയ്യലിനു ശേഷം; ചില കാര്യങ്ങളിൽ വ്യക്തത കിട്ടാനുണ്ടെന്ന് പൊലീസ്

‘ഒരാൾ പറയുന്നത് ശരിയോ തെറ്റോ എന്നു നോക്കി അറസ്റ്റിന്റെ കാര്യം തീരുമാനിക്കാനാകില്ല.’

കത്തോലിക്ക പുരോഹിതൻ ഫ്രാങ്കോ മുളയ്ക്കലിനെതിരെ എന്ത് നടപടി കൈക്കൊള്ളണമെന്ന് ഇന്നത്തെ ചോദ്യം ചെയ്യലിനു ശേഷം തീരുമാനിക്കും. ഓരോ ചെറിയ കാര്യത്തിലും വ്യക്തത വരുത്തിയാണ് അന്വേഷകർ മുമ്പോട്ടു പോകുന്നത്. ഇന്നു രാവിലെ 10.30ന് ഫ്രാങ്കോ മുളയ്ക്കൽ ചോദ്യം ചെയ്യലിന് ഹാജരാകണം.

ഇന്നലെ ചോദ്യം ചെയ്യൽ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ മൊഴികളുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ ആവശ്യമാണ്. ഇന്നലെ ചോദ്യം ചെയ്യലിനു ശേഷം മൂന്നു സംഘങ്ങളായി തിരിഞ്ഞ് അന്വേഷകർ മൊഴി വിശകലനം ചെയ്തു. ഇതിൽ നിന്നുരുത്തിരിഞ്ഞ കാര്യങ്ങൾ കൂടി പരിഗണിച്ച് ഇന്ന് ചോദ്യം ചെയ്യൽ തുടരും. നേരത്തെ പൊലീസ് മനസ്സിലാക്കിയ കാര്യങ്ങളാണ് ഫ്രാങ്കോ മുളയ്ക്കൽ കൂടുതലും പറഞ്ഞത്. പത്ത് ശതമാനത്തോളം കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്.

അറസ്റ്റ് ചോദ്യം ചെയ്യലിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ നടപ്പാക്കാനാകൂ. ഒരാൾ പറയുന്നത് ശരിയോ തെറ്റോ എന്നു നോക്കി അറസ്റ്റിന്റെ കാര്യം തീരുമാനിക്കാനാകില്ല. കേസിന്റെ സമഗ്രമായ നില പരിശോധിച്ച് മാത്രമേ ഇതിൽ തീരുമാനം വരൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍