UPDATES

ട്രെന്‍ഡിങ്ങ്

പിടികൂടിയ 13 ഫ്രൂട്ട് വവ്വാലുകളിലും നിപ ഇല്ല

ജാനകിക്കാട്ടിൽ നിന്നാണ് പഴംതീനി വവ്വാലുകളെ ശേഖരിച്ചത്.

നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായി പിടികൂടി ഭോപാലിലെ ലബോറട്ടറിയിലേക്ക് അയച്ച ഫ്രൂട്ട് വവ്വാലുകളുടെ സാമ്പിൾ പരിശോധനാഫലം വന്നു. അയച്ച 13 സാമ്പിളുകളിലും ഫലം നെഗറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നു.

ചങ്ങരോത്തിന് അടുത്തുള്ള ജാനകിക്കാട്ടിൽ നിന്നാണ് പഴംതീനി വവ്വാലുകളെ ശേഖരിച്ചത്. നേരത്തെ പ്രാണിതീനി വവ്വാലുകളെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരിലും രോഗബാധയ്ക്ക് കാരണമായ വൈറസ് കണ്ടെത്തിയിരുന്നില്ല.

രോഗബാധയുണ്ടായ ഇതര രാജ്യങ്ങളിൽ ഫ്ലൂട്ട് വവ്വാലുകള്‍ വൈറസ് വാഹകരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വവ്വാലുകളിലേക്ക് അന്വേഷണം നീങ്ങിയത്.

വ്യാജ ഹോമിയോ മരുന്ന് കഴിച്ച് ദേഹാസ്വാസ്ഥ്യം: നിപ, ഏറ്റവും പുതിയ വാർത്തകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍