UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചില്ലറ കുറച്ച് രക്ഷപ്പെടാനാകില്ല; കേന്ദ്രം കൂട്ടിയ മുഴുവൻ തുകയും കുറയ്ക്കട്ടെയെന്ന് തോമസ് ഐസക്

ഇന്ധനവിലയിൽ അധികമായി വന്നിട്ടുള്ള നികുതിനിരക്കിൽ ഒന്നര രൂപ കുറച്ചിരുന്നു കേന്ദ്രം.

പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാൻ സംസ്ഥാനം തയ്യാറല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. പെട്രോളിന് ഒമ്പത് രൂപയോളം നികുതി കൂട്ടിയിട്ടാണ് കേന്ദ്രം ഒന്നര രൂപ കുറച്ചതെന്ന് ധനമന്ത്രി പറഞ്ഞു. ഡീസലിന് 14 രൂപയോളം നികുതി കൂട്ടിയിട്ടുണ്ട്. ഈ തുക മുഴുവൻ കുറച്ചാൽ സംസ്ഥാനവും നികുതി കുറയ്ക്കാൻ തയ്യാറാകുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

ഇന്ധനവിലയിൽ അധികമായി വന്നിട്ടുള്ള നികുതിനിരക്കിൽ ഒന്നര രൂപ കുറച്ചിരുന്നു കേന്ദ്രം. ഇതോടൊപ്പം സംസ്ഥാനങ്ങളും നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്.

കേന്ദ്ര തീരുമാനം വന്നതിനു ശേഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നികുതിനിരക്ക് കുറച്ചിരുന്നു. രണ്ടര രൂപ വീതമാണ് മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കുറച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍