UPDATES

തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധനവില കൂട്ടി

ഏപ്രിൽ മാസം 24 മുതൽ പ്രതിദിന എണ്ണവിലവർധന നിറുത്തി വെച്ചിരുന്നു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ പെട്രോൾ ഡീസർ നിരക്കുകൾ വർധിപ്പിച്ചു. കൊച്ചിയിൽ പെട്രോളിന് 17 പൈസ കൂടി. നിലവിലെ വില 77.52 രൂപ. ഡീസൽ ലിറ്ററിന് 23 പൈസ കൂടി. വില 70.56 രൂപ. 19 ദിവസമാണ് എണ്ണക്കമ്പനികളെ വിലകൂട്ടുന്നതിൽ നിന്നും കേന്ദ്രസർക്കാർ പിടിച്ചു നിറുത്തിയത്.

ഏപ്രിൽ മാസം 24 മുതൽ പ്രതിദിന എണ്ണവിലവർധന നിറുത്തി വെച്ചിരുന്നു. ഇതിൽ പ്രത്യേക അറിയിപ്പൊന്നും വന്നിരുന്നില്ല. വിലവർധനയ്ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം നിലനിൽക്കുന്നതു മുന്നിൽക്കണ്ടാണ് ഈ നടപടിയുണ്ടായതെന്ന് കരുതുന്നു.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ വർധനയുണ്ടായിട്ടുണ്ട്. ഇക്കാരണത്താൽ വരുംദിവസങ്ങളിൽ എണ്ണവില ഇനിയും വർധിക്കും. .
അതെസമയം കർണാടക തെരഞ്ഞെടുപ്പ് ഫലങ്ങൾ അൽപസമയത്തിനകം വന്നു തുടങ്ങും. വോട്ടെണ്ണൽ എട്ടുമണി മുതലാണ് തുടങ്ങുക. ആദ്യഫലസൂചന 8.15നു തന്നെ എത്തും.

തൂക്കുസഭയാണ് വരികയെന്ന സൂചന എക്സിറ്റ്പോളുകൾ നൽകിയിട്ടുണ്ട്. ജനതാദൾ സെക്യുലർ കിങ് മേക്കാറാകുമെന്നാണ് എക്സിറ്റ് പോളുകളുടെ വിലയിരുത്തൽ. ഇതോടെ കോൺഗ്രസ്സ്, ബിജെെപി നേതൃത്വം ജെഡിഎസ്സുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍