UPDATES

ന്യൂസ് അപ്ഡേറ്റ്സ്

#MeToo: ഗൗരിദാസൻ നായരെ പുറത്താക്കിയത് ലൈംഗികാരോപണം മൂലമെന്ന് ദി ഹിന്ദു

ആശയക്കുഴപ്പം റാമിന്റെ ട്വീറ്റോടെ അവസാനിച്ചിരിക്കുകയാണ്.

ഗൗരിദാസൻ നായരെ പുറത്താക്കിയത് ലൈംഗികാരോപണം മൂലമെന്ന് സ്ഥിരീകരിച്ച് മുൻ എഡിറ്ററും നിലവിലെ മാനേജിങ് ഡയറക്ടർമാരിലൊരാളുമായ എൻ റാം രംഗത്ത്. ഒരു ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. മുൻ എഡിറ്ററും ഡയറക്ടർമാരിലൊരാളുമായ മാലിനി പാർത്ഥസാരഥി റാമിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

യാമിനി നായരുടെ MeToo പോസ്റ്റ് തങ്ങൾ ഗൗരവത്തോടെ എടുത്തുവെന്നും വിഷയത്തിന്റെ സാങ്കേതികതകൾ അന്വേഷിക്കാൻ മെനക്കെടാതെ തന്നെ തീരുമാനമെടുത്ത് പരിഹരിച്ചുവെന്നും എൻ റാം ട്വീറ്റ് ചെയ്തു. മറ്റു പലരെയും പോലെ കടിച്ചുതൂങ്ങാൻ നിൽക്കാതെ ആരോപണവിധേയനായ മുതിർന്ന മാധ്യമപ്രവർത്തകൻ രാജിവെച്ച് പോകുകയും ചെയ്തുവെന്ന് റാം പറഞ്ഞു.

ദി ഹിന്ദുവിന്റെ കേരളാ ബ്യൂറോ റസിഡണ്ട് എഡിറ്ററായ ഗൗരിദാസൻ നായർക്കെതിരെ യാമിനി നായർ എന്നയാളുടെ ഭാഗത്തു നിന്ന് മീടൂ ആരോപണം ഉയർന്നത് രണ്ടുദിവസം മുമ്പാണ്. ഗൗരിദാസൻ നായരുടെ പേര് വെളിപ്പെടുത്താതെ ഒരു ബ്ലോഗിലൂടെയായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ മുൻകാലത്ത് ഗൗരിദാസൻ‌ നായർ‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ചിലർ ആരോപണവിധേയൻ ഇദ്ദേഹം തന്നെയാണെന്ന് ഫേസ്ബുക്കിലൂടെ വിളിച്ചുപറഞ്ഞു തുടങ്ങി. ഇതോടെ രാജിയിലേക്കുള്ള വഴിയൊരുങ്ങി.

താൻ ഹിന്ദുവിൽ നിന്നും രാജിവെച്ചുവെന്ന് ഗൗരിദാസൻ നായർ ഫേസ്ബുക്കില്‍ ഒരു കുറിപ്പിലൂടെയാണ് അറിയിച്ചത്. എന്നാൽ‌ ഈ കുറിപ്പിൽ ഗൗരിദാസൻ നായര്‍ ഒരു സാധാരണമായ റിട്ടയർമെന്റ് എന്ന ധ്വനിയാണ് വരുത്തിയിരുന്നത്. ഈ ആശയക്കുഴപ്പം റാമിന്റെ ട്വീറ്റോടെ അവസാനിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍