UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല വിമാനത്താവള പദ്ധതി വേഗത്തിൽ നടപ്പാക്കാൻ സർക്കാർ

ഭൂമി സർ‍ക്കാരിന്റേതല്ലെന്ന് ഇപ്പോൾ നടക്കുന്ന കോടതിവ്യവഹാരത്തിനൊടുവിൽ തെളിയുകയാണെങ്കില്‍ അതിനുള്ള നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെക്കാമെന്നാണ് ധാരണയായിട്ടുള്ളത്.

ശബരിമലയിലെ തീർത്ഥാടകരെ ഉദ്ദേശിച്ചുള്ള വിമാനത്താവള പദ്ധതി ഊർജ്ജിതമാക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറി തലത്തിൽ നടപടികൾ തുടങ്ങിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ശബരിമലയിൽ സർക്കാർ ഭക്തസമൂഹത്തിന് എതിരല്ല എന്ന സന്ദേശം പകരാൻ ഇതുപകരിക്കുമെന്നത് കണ്ടാണ് ഈ നീക്കം.

ശബരിമലയിൽ സത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്ന സർക്കാരിനെതിരെ വികാരമുയര്‍ത്തിക്കൊണ്ടു വരാൻ സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി ഊർജ്ജിതമാക്കുന്നത്.

ഹാരസൺ ബിലീവേഴ്സ് ചർച്ചുമായി കോടതി വ്യവഹാരം നടന്നുകൊണ്ടിരിക്കുന്ന ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റ്. എന്നാൽ പൊതുകാര്യമായതിനാൽ പദ്ധതിയുമായി മുമ്പോട്ടു പോകാമെന്നാണ് സർക്കാരിന്റെ നിലപാട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പിന്തുണയും ഇക്കാര്യത്തിൽ സർക്കാരിനുണ്ട്.

ഭൂമി സർ‍ക്കാരിന്റേതല്ലെന്ന് ഇപ്പോൾ നടക്കുന്ന കോടതിവ്യവഹാരത്തിനൊടുവിൽ തെളിയുകയാണെങ്കില്‍ അതിനുള്ള നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെക്കാമെന്നാണ് ധാരണയായിട്ടുള്ളത്. കേസ് തീരുമ്പോൾ ഭൂമി സർക്കാരിന്റേതല്ലെന്നു വന്നാൽ തുക നൽകാമെന്ന വ്യവസ്ഥയിൽ. ഈ നിർദ്ദേശത്തോട് ഇപ്പോഴത്തെ കൈവശക്കാരായ ബിലീവേഴ്സ് ചർച്ചിന് യോജിപ്പാണെന്നും അറിയുന്നു.

വിമാനത്താവളം സ്ഥാപിക്കുന്നതിന്റെ ആദ്യ പ്രധാന നടപടിയായ പാരിസ്ഥിതിക ആഘാത പഠനം അധികം വൈകാതെ നടക്കും. ഇതിന് കേന്ദ്ര സർക്കാരിൽ അപേക്ഷ നടത്തണം. പൊതു-സ്വകാര്യ സംരംഭമായിട്ടാണ് വിമാനത്താവളം സ്ഥാപിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍