UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂര്‍, കരുണ ബില്‍ ഗവര്‍ണ്ണര്‍ തള്ളി

ബില്ല് നിലനില്‍ക്കുന്നതല്ല എന്നു നിയമോപദേശം

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം ക്രമപ്പെടുത്തുന്ന ബില്‍ ഗവര്‍ണര്‍ തള്ളി. ബില്‍ നിലനില്‍ക്കുന്നതല്ല എന്നു നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണ്ണര്‍ പി സദാശിവം ഒപ്പുവെക്കാതെ തിരിച്ചയച്ചത്.

കണ്ണൂര്‍, കരുണ മെഡിക്കല്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ ഏകണ്‌ഠേനയാണ് നിയമസഭ പാസാക്കിയത്. എന്നാല്‍ ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. നിയമ വിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്നും സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകും എന്നും കോടതി പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍