UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാവികസേന രക്ഷാസംഘങ്ങളെ വിന്യസിച്ചിരിക്കുന്നത് ഇങ്ങനെ

ഇടുക്കി ഡാമിൽ 2401.68 അടിയാണ് ഇപ്പോഴത്തെ നീർനില.

നാവികസേനയുടെ വിവിധ ടീമുകളെ വിന്യസിച്ചതിന്റെ ഗ്രാഫിക് ചിത്രീകരണം പുറത്തുവിട്ടു. SpokespersonNavy എന്ന ട്വിറ്റർ ഹാൻഡിലാണ് വിവരങ്ങൾ വിശദമായി കാണിക്കുന്ന ചിത്രീകരണം പുറത്തിറക്കിയത്.

അതെസമയം ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നതോടെ നീരൊഴുക്കിന് സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം അതീവജാഗ്രത പുലർത്തുകയാണ് സർക്കാർ. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തിരിക്കുകയാണ്. ഏറ്റവുമൊടുവിൽ വരുന്ന റിപ്പോർ‌ട്ടുകൾ പ്രകാരം ഡാമിലെ വെള്ളം ചെറിയ തോതിൽ കുറയുന്നതായി പറയുന്നുണ്ട്.

ഇടുക്കി ഡാമിൽ 2401.68 അടിയാണ് ഇപ്പോഴത്തെ നീർനില. ആലുവ ശിവക്ഷേത്രത്തിൽ പൂർണമായും വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്.

പെരിയാറിന്റെ തീരങ്ങളില്‍ നിന്നും ഇരുപത്തി അയ്യായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 200 ക്യാംപുകളിലായി താമസിക്കുന്ന ഇവരില്‍ 7000ത്തോളം കുടുംബങ്ങള്‍ ഉള്‍പ്പെടുന്നെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍