UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹര്‍ത്താല്‍ ആരംഭിച്ചു: കൊല്ലത്ത് വാഹനങ്ങള്‍ തല്ലിതകര്‍ത്തു

ഇരവിപുരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തല്ലിതകര്‍ത്തു

പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കള്‍ക്കു നേരയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും പ്രത്യേകം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറു മണിക്ക് ആരംഭിച്ചു. കൊല്ലത്ത് ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ക്കു നേരെ ആക്രമം നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇരവിപുരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തല്ലിതകര്‍ത്തുവെന്നാണ് വിവരം.

കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. തിരുവനന്തപുരം ആര്‍സിസിയിലേക്ക് കെഎസ്ആര്‍ടിസി സമാന്തര സര്‍വീസ് നടത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പരീക്ഷ, പത്രം, ആശുപത്രി, വിവാഹം, മരണം, ശബരിമല, ഉംറ തീര്‍ത്ഥാടകര്‍, ഉത്സവം, പള്ളിപ്പെരുന്നാള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയെന്ന് യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍