UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന്റെ ദേ പുട്ട് റെസ്റ്റോറന്റിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

ദേ പുട്ടിന്റെ കോഴിക്കോട് പ്രവർത്തിക്കുന്ന റെസ്റ്റോറന്റിൽ നിന്നാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭഷ്യ വസ്തുക്കൾ കണ്ടെടുത്തത്

നടൻ ദിലീപിന്റെയും നാദിർഷയുടെയും ഉടമസ്ഥതിയുള്ള ദേ പുട്ട് റെസ്റ്റോറന്റിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തതായ് ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ദേ പുട്ടിന്റെ കോഴിക്കോട് പ്രവർത്തിക്കുന്ന റെസ്റ്റോറന്റിൽ നിന്നാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭഷ്യ വസ്തുക്കൾ കണ്ടെടുത്തത്. കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇത്തരത്തിൽ പഴകിയ ഭഷ്യ വസ്തുക്കൾ പിടിച്ചെടുത്തത്.

പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യയോഗ്യമല്ലാത്ത കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍