UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്തെ എട്ടു ജില്ലകളിൽ വീണ്ടും റെഡ് അലേർട്ട്

എട്ടു ജില്ലകളിലും കനത്ത ജാഗ്രത നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്.

പുതിയ ന്യൂനമർദം രൂപപ്പെട്ടതിനാൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത മുന്നിൽ കണ്ടു സംസ്ഥാനത്തെ എട്ടു ജില്ലകളിൽ റെഡ് അലേർട് പ്രഖാപിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 14 വരെ റെഡ് അലേർട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ആഗസ്റ്റ് 13 വരെയാണ് റെഡ് അലേർട്. ഇരു ജില്ലകളിലും 15 വരെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 12 വരെ റെഡ് അലേർട്ടും 14 വരെ ഓറഞ്ച് അലേർട്ടും ബാധകമായിരിക്കും. എട്ടു ജില്ലകളിലും കനത്ത ജാഗ്രത നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍