UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകാം; വളരെ എളുപ്പത്തിൽ

QR കോഡ് സംവിധാനം വഴി UPI (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) പ്രാവർത്തികമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാർ QR കോഡ് സംവിധാനം വഴി UPI (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) പ്രാവർത്തികമാക്കിയിട്ടുണ്ട്. ഇതുകൂടാതെ വെർച്യുൽ പേമെന്റ് അഡ്രസ്സും (VPA) ഒരുക്കിയിട്ടുണ്ട്. keralacmdrf@sbi ആണ് വിലാസം.

ഇതിനാവശ്യമായ വെർച്യുൽ പേയ്മെന്റ്റ് അഡ്രസ് keralacmdrf@sbi എന്നതാണ്. paytm ആപ്പ്, UPI ആപ്പ്, BHIM ആപ്പ്, Tez, Paytm or Phonepe തുടങ്ങിയ വിവിധ വാലറ്റ് സംവിധാനങ്ങളിൽ, credit to അഥവാ to VPA അഥവാ beneficiary എന്ന കോളത്തിൽ keralacmdrf@sbi എന്ന് ടൈപ്പ് ചെയ്‌താൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകാം.

www.kerala.gov.in, www.cmo.kerala.gov.in, www.cmdrf.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകൾ സന്ദർശിച്ചാൽ QR കോഡ് കാണാവുന്നതും സ്മാർട്ട് ഫോൺ ഉപയോഗിച്ച് paytm ആപ്പ്, UPI ആപ്പ്, BHIM ആപ്പ്, Tez, Paytm or Phonepe, തുടങ്ങിയ ആപ്ലികേഷനുകൾ വഴി QR കോഡ് സ്കാൻ ചെയ്തു സംഭാവന ചെയ്യാനുദ്ദേശിക്കുന്ന തുക എന്റർ ചെയ്തു സമർപ്പിക്കാവുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് വിളിക്കുക:

155300 from any BSNL land line or 0471 155300 For BSNL Mobile users.
For Other Network Users 0471 2115054/2115098 to reach us for receipts or any follow-up activities.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍