UPDATES

സിനിമാ വാര്‍ത്തകള്‍

രാജ്യാന്തര ചലച്ചിത്രോത്സവം; ഫ്രീ പാസ് ഇല്ല, താനും 2000 രൂപ കൊടുത്ത് പാസ് എടുക്കുമെന്ന് മന്ത്രി എകെ ബാലൻ

മികച്ച സിനിമകൾ പ്രത്യേകം തെരഞ്ഞെടുത്ത് പ്രദർശിപ്പിക്കുമെന്നതിനാൽ 2000 രൂപ കൊടുത്ത് പാസ് എടുക്കുന്നവർക്ക് നഷ്ട്ടമുണ്ടാവില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അറിയിച്ചു.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കിയാണ് രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നതെങ്കിലും സിനിമകളുടെ എണ്ണത്തിൽ കുറവുണ്ടാകില്ല. താൻ ഉൾപ്പെടെയുള്ളവർ 2000 രൂപ കൊടുത്തായിരിക്കും മേളയിൽ സംബന്ധിക്കുകയെന്ന് സംഘാടക സമിതി യോഗത്തിൽ മന്ത്രി എ കെ ബാലൻ അറിയിച്ചു.

ചലച്ചിത്ര സംഘടനാ പ്രവർത്തകർ ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പാസ് എടുത്തു സഹകരിക്കണം. ആർക്കും ഇത്തവണ സൗജന്യ പാസ് ഇല്ല. എല്ലാ തിയ്യേറ്ററുകളിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി പെട്ടികൾ സ്ഥാപിക്കും. താൽപ്പര്യമുള്ള ചലച്ചിത്ര പ്രേമികൾക്കും ചലച്ചിത്ര പ്രവർത്തകർക്കും പണം നൽകാമെന്ന് മന്ത്രി അറിയിച്ചു.

മികച്ച സിനിമകൾ പ്രത്യേകം തെരഞ്ഞെടുത്ത് പ്രദർശിപ്പിക്കുമെന്നതിനാൽ 2000 രൂപ കൊടുത്ത് പാസ് എടുക്കുന്നവർക്ക് നഷ്ട്ടമുണ്ടാവില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അറിയിച്ചു.

ചലച്ചിത്ര അക്കാദമി സ്വന്തം നിലക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. അതിനാലാണ് ഫീസ് നിരക്ക് ഉയര്‍ത്തിയത്. വിദേശ അതിഥികളുടെ എണ്ണം കുറക്കാനും ഏഷ്യന്‍ സിനിമകള്‍ക്കും ജൂറികള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഉദ്ഘാടന-സമാപന ചടങ്ങുകളിലെ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും.

പ്രളയാനന്തരം സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം രൂക്ഷമായതിനെ തുടർന്ന് ഈ വർഷത്തെ ഐ എഫ് എഫ് കെ അടക്കം ഉള്ള കലാമേളകൾ നടത്തേണ്ടതില്ലെന്ന് ആദ്യം സർക്കാർ തീരുമാനിച്ചെങ്കിലും പിന്നീട് ചിലവ് കുറഞ്ഞ രീതിയിൽ നടത്താം എന്ന് നിശ്ചയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഐഎഫ്എഫ്‌കെ നടത്താന്‍ ആറ് കോടി രൂപയാണ് ചെലവായത്. ഇത്തവണ മൂന്ന് കോടി രൂപയ്ക്ക് നടത്തുന്നതിനുള്ള എസ്റ്റിമേറ്റാണ് ചലച്ചിത്ര അക്കാദമി തയാറാക്കിയിരിക്കുന്നത്.

കിം കി ഡുക് ഈ വീടിന്റെ ഐശ്വര്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍