UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുൽവാമ ആക്രമണം: പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ 39 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെയ്ഷ് ഇ മൊഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് ഈ നടപടി.

കശ്മീരിൽ ഇത്രയധികം ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങൾ അടുത്തകാലത്തൊന്നും നടന്നിട്ടില്ല. നിലവിൽ രാഷ്ട്രപതി ഭരണത്തിൻകീഴിലാണ് സംസ്ഥാനം.

പാകിസ്താൻ ഹൈക്കമ്മീഷണർ സൊഹൈൽ മഹ്മൂദിനെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വിളിച്ചു വരുത്തിയത്. ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഹൈക്കമ്മീഷണറെ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പാകിസ്താന് നൽകി വന്നിരുന്ന വ്യാപാരസൗഹൃദ രാജ്യമെന്ന പദവി ഇന്ത്യ ഇതിനകം പിൻവലിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍