UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ പ്രളയ രക്ഷാപ്രവർത്തനം: രണ്ട് ഇന്ത്യൻ നേവി പൈലറ്റുമാർക്ക് ‘ഏഷ്യൻ ഓഫ് ദി ഇയർ’ സമ്മാനം

കേരളത്തിലെ പ്രളയ രക്ഷാപ്രവർത്തനത്തിന് ധീരമായ നേതൃത്വം നൽകിയ രണ്ട് നേവി ഹെലികോപ്റ്റർ പൈലറ്റുമാർക്ക് ‘ഏഷ്യൻ ഓഫ് ദി ഇയർ’ സമ്മാനം. നേവി പൈലറ്റുമാരായ പി രാജ്കുമാർ, വിജയ് വർമ എന്നിവർക്കാണ് സമ്മാനം.

സിംഗപ്പൂർ ആസ്ഥാനമായി പുറത്തിറങ്ങുന്ന ദി സ്ട്രെയ്റ്റ്സ് ടൈംസ് പത്രമാണ് ഈ സമ്മാനം നൽകുന്നത്. രാജ്കുമാർ, വിജയ് വർമ എന്നിവരെക്കൂടാതെ രണ്ടുപേർക്കു കൂടി ‘ഏഷ്യൻ ഓഫ് ദി ഇയർ’ സമ്മാനം ലഭിച്ചിട്ടുണ്ട്. സിംഗപ്പൂരിലെ പാരാഗ്ലൈഡറായിരുന്ന എൻജി കോക് ചൂങ്, ഇന്തോനീഷ്യ നാഷണൽ ഏജൻസി ഫോർ ഡിസാസ്റ്റർ മാനേജ്മെന്റ് വക്താവ് ഡോ. സുതോപോ പർവോ നുഗ്രോഹോ എന്നിവരാണ് സമ്മാനം ലഭിച്ച മറ്റ് രണ്ടുപേർ.

ഓഗസ്റ്റ് മാസത്തിലെ പ്രളയദിനങ്ങളിൽ കേരളത്തില്‍ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടന്ന മനുഷ്യരെ രക്ഷിക്കുന്നതിൽ ഇന്ത്യൻ നേവി കമാൻഡർ വിജയ് വർമയും കാപ്റ്റൻ പി രാജ്കുമാർ എന്നിവർ ധീരമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് ദി സ്ട്രെയ്റ്റ് ടൈംസ് പറഞ്ഞു. കൊച്ചി തുറമുഖത്തു നിന്നാണ് ഇവർ‌ തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തിയത്. ഇവർ രക്ഷിച്ച ഒരു ഗർഭിണി പിന്നീട് ആശുപത്രിയിൽ വെച്ച് പ്രസവിച്ചത് അന്തര്‍ദ്ദേശീയ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. മരങ്ങളിലും വീടുകള്‍ക്കു മുകളിലും അഭയം തേടിയ ആളുകളെ അത്യന്തം പ്രതികൂലമായ കാലാവസ്ഥയിൽ രക്ഷിച്ച് കൊണ്ടുവരികയായിരുന്നു ഈ പൈലറ്റുമാർ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍