എസ് ഡി പി ഐ നേതാക്കളായ ഷംസി, നിസാര്‍ അങ്ങനെ കുറച്ചു പേരാണ് ഭീഷണിക്കു പിന്നില്‍.
ജാതിമത രഹിതമായി വിവാഹം ചെയ്തതിന് എസ്ഡിപിഐ നേതാക്കളുടെ വധഭീഷണിയെന്ന് മിശ്രവിവാഹിതര്‍. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം അറ്റിങ്ങല്‍ സ്വദേശിയായ ഹാരിസണും ഷെഹാനയും വിവാഹിതരായത്. തുടര്‍ന്ന് വിവാഹ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതു മുതലാണ് വധഭീഷണിയുണ്ടായതെന്ന് ഇരുവരും ഫെയ്‌സ്ബക്ക് വീഡിയോയിലൂടെ പറഞ്ഞു.
എസ്ഡിപിഐ നേതാക്കളായ ഷംസി, നിസാര്‍ തുടങ്ങിയ കുറച്ചു പേരാണ് ഭീഷണിക്കു പിന്നില്‍. അവര്‍ വീട്ടുകാരെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും കെവിനെ പോലെ ആവാന്‍ താത്പര്യമില്ലെന്നും ഹാരിസണ്‍ പറഞ്ഞു. തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാന്‍ തങ്ങള്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ലെന്നും ഷെഹാന വ്യക്തമാക്കി.
മതവും ജാതിയും നോക്കിയല്ല കല്യാണം കഴിച്ചത്. എന്റെ ഭര്‍ത്താവ് എന്നെ മതം മാറ്റിയിട്ടില്ല. എസ്ഡിപിഐക്കാർ ക്വൊട്ടേഷൻ നല്‍കിയിരിക്കുകയാണ് ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലാന്‍. ഹാരിസണിന്റെ കൂടെ ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു.
“ഞാൻ പ്രേമിച്ചതു ഇവളുടെ മതമോ ജാതിയോ നോക്കി അല്ല അതാണ് ചിലർ എന്നിൽ കാണുന്ന തെറ്റ്. ഞാൻ ഏതു നിമിഷം വേണം എങ്കിലും കൊല്ലപ്പെട്ടെക്കാം. എസ്ഡിപിഐയും അവളുടെ വിട്ടുകാരിൽ ചിലരും എന്നെ കൊല്ലാൻ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ വിവാഹം ചെയ്തതിന്. നാളെ കെവിനെപ്പോലെ ഞാനും ഒരു പോസ്റ്റിൽ ഒതുങ്ങും.’ ഹാരിസൺ പറഞ്ഞു.
അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ടതായും ആറ്റിങ്ങല്‍ പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.
തീവ്രവാദസംഘടനകളോട് ‘കടക്കു പുറത്ത്’ ആഹ്വാനവുമായി ഇമാമുമാർ; പോപ്പുലർ ഫ്രണ്ടിനെതിരെ പള്ളികളിൽ പ്രസംഗം
വട്ടവടയ്ക്കും മഹാരാജാസിനുമിടയില്‍ അഭിമന്യു താണ്ടിയ ദൂരങ്ങള്‍; നിലച്ചു പോയത് ഒരു നാടാണ്