UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈക്കോടതിയിൽ നിന്ന് നിരന്തര പരാമർശങ്ങൾ: സുപ്രീംകോടതിയെ സമീപിക്കേണ്ടി വരുമെന്ന് ഐപിഎസ് അസോസിയേഷൻ

ശബരിമലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരായ നീക്കങ്ങൾക്കെതിരെ ഐപിഎസ് അസോസിയേഷൻ. ഇതിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഐപിഎസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ ജാതി പറഞ്ഞും മറ്റും അധിക്ഷേപിക്കുകയാണ്. വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിട്ട് ജോലി ചെയ്യുക ദുസ്സഹമാണെന്ന് ഐപിഎസ് അസോസിയേഷൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ജുഡീഷ്യറിയിൽ നിന്നും നിരന്തരമായ പരാമർശങ്ങൾ തങ്ങൾക്കെതിരായി വരുന്ന കാര്യവും ഐപിഎസ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ഇത്തരം നടപടികള്‍ തുടരുകയാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കേണ്ടി വരുമെന്ന് ഐപിഎസ് അസോസിയേഷൻ പറഞ്ഞു. സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകി.

ശബരിമലയിൽ സുരക്ഷാ ചുമതലകൾ നിർവഹിക്കുന്ന എസ്പി യതീഷ് ചന്ദ്രയ്ക്കു നേരെ ബിജെപി നേതാക്കളായ എഎൻ രാധാകൃഷ്ണനും പൊൻ രാധാകൃഷ്ണനും രംഗത്തു വന്നിരുന്നു. യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രകടനങ്ങളും കോലം കത്തിക്കലുകളുമെല്ലാം നടത്തുന്നുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് സംഘടന പരസ്യമായി രംഗത്തെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍