UPDATES

കേരളം

ജേക്കബ് തോമസ് അധ്യാപന രംഗത്തേക്കോ?

അവധിയുടെ കാരണം ഉചിതമായ സമയത്ത് പറയുമെന്ന് ജേക്കബ് തോമസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇനി സര്‍വ്വീസിലേക്ക് തിരിച്ചു വരില്ലെന്ന് സൂചന. അധ്യാപന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജേക്കബ് തോമസിന്റെ തീരുമാനമെന്നാണ് അദ്ദേഹവുമായുള്ള അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഇന്നലെയാണ് ജേക്കബ് തോമസ് ഒരു മാസത്തേയ്ക്ക് അവധിയില്‍ പ്രവേശിച്ചത്. ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിജിലന്‍സിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. അതേ സമയം സിപിഎമ്മിനകത്തുള്ള അതൃപ്തിയും കാരണമായി പറഞ്ഞു കേള്‍ക്കുന്നുണ്ട്. കൂടാതെ ഐ എ എസ് ഉദ്യോഗസ്ഥരുമായുള്ള പോര് ഭരണ രംഗത്തെ ആകെ മന്ദീഭവിച്ചു എന്ന വിമര്‍ശനവും ഉണ്ട്.

കഴിഞ്ഞ സിപിഎം സംസ്ഥാന സമിതിയില്‍ ഗവണ്‍മെന്റിനെ അവലോകനം ചെയ്തുള്ള ചര്‍ച്ചയില്‍ ഏറെ വിമര്‍ശനമേറ്റത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പോലീസും വിജിലന്‍സുമെല്ലാം വലിയ ചര്‍ച്ചയായി. ഇതും പെട്ടെന്നുള്ള സ്ഥാന ചലനത്തിന് കാരണമായതായി സൂചനയുണ്ട്.

ഹൈക്കോടതിയില്‍ നിന്നുള്ള കടുത്ത വിമര്‍ശനം തന്നെയാണ് പെട്ടെന്നുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ എന്നതാണ് പൊതു വിശ്വാസം. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്നു ചോദിച്ച ഹൈക്കോടതി ഈ ഡയറക്ടറെ ഇതുവരെ മാറ്റിയില്ലേ എന്നുവരെ സര്‍ക്കാരിനോട് ചോദിക്കുകയുണ്ടായി.

അതേസമയം കാരണം എന്തെന്ന് ഉചിതമായ സമയത്ത് പറയുമെന്ന് ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കാണ് വിജിലന്‍സിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. അതേസമയം ജേക്കബ് തോമസ് മാറി നില്‍ക്കുന്നതിന്റെ കാരണം വ്യക്തമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍