UPDATES

ജിഷ്ണു കേസ്: സ്വയം ന്യായീകരിച്ച് സര്‍ക്കാരിന്റെ പിആര്‍ഡി പരസ്യം

പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നത് എന്ന് പറഞ്ഞ് 14 പോയിന്റുകളാണ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്

‘ജിഷ്ണു കേസ് പ്രചാരണമെന്ത്, സത്യമെന്ത്?’ എന്ന തലക്കെട്ടിലൂടെ കേസിന്റെ വിശദീകരണങ്ങളെക്കുറിച്ച് കേരള സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ പ്ലബിക് റിലേഷന്‍സ് വകുപ്പ് എല്ലാ പത്രങ്ങളിലും പരസ്യം നല്‍കി. ജിഷ്ണു കേസില്‍ സത്യങ്ങളെ തമസ്‌കരിക്കുന്ന പ്രചരണങ്ങളാണ് നടക്കുന്നതെന്നും ഒരു വീട്ടുവീഴ്ചയുമില്ലാതെ കൃത്യമായി നടപടികള്‍ എടുത്തുനീങ്ങുകയാണ് സര്‍ക്കാരെന്നും പരസ്യത്തില്‍ പറയുന്നു. പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നത് എന്ന് പറഞ്ഞ് 14 പോയിന്റുകളാണ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്.

പ്ലബിക് റിലേഷന്‍സ് വകുപ്പ് നല്‍കിയ പരസ്യത്തിലെ പ്രധാന പോയിന്റുകള്‍

1. ജിഷ്ണു കേസില്‍ സത്യങ്ങളാകെ തമസ്‌കരിക്കുന്ന പ്രചരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു വീട്ടുവീഴ്ചയുമില്ലാതെ കൃത്യമായി നടപടികള്‍ എടുത്തുനീങ്ങുകയാണ് സര്‍ക്കാര്‍ എന്നതാണു സത്യം.

2. നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ കൃഷ്ണദാസ് ഉള്‍പ്പടെയുള്ള അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍, വ്യാജരേഖയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പടെയാണ് അവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്.

3. ആദ്യം മുതലെ തന്നെ ഗൗരവത്തോടെയാണ് കേസിനെ പോലീസ് സമീപിച്ചിരിക്കുന്നത്. കിരണ്‍ നാരായണന്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേകാന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമാണ് ജിഷ്ണുവിന്റെ അമ്മയും മറ്റു ബന്ധുക്കളും പ്രകടിപ്പിച്ചിട്ടുള്ളത്. ജാമ്യഹര്‍ജിയുടെ വേളയില്‍ തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ജിഷ്ണുവിന്റെ കുടുംബം നിര്‍ദേശിച്ച ക്രിമനല്‍ നിയമവിദഗ്ധന്‍ അഡ്വ. സിപി ഉദയഭാനുവിനെ നിയമിക്കാനും സര്‍ക്കാര്‍ തയ്യാറായി. മൂന്ന് ദിവസത്തിനകം നിയമ നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു.

4. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ എല്ലാ ശാസ്ത്രീയ മാര്‍ഗങ്ങളും ഉപയോഗിച്ചാണ് കേസ് തെളിയിക്കുവാന്‍ പോലീസ് ശ്രമിക്കുന്നത്. കേസിനെ സംബന്ധിച്ച് തുറന്ന സമീപനമാണ് പോലീസിനുള്ളത്. ജിഷ്ണുവിന്റെ കുടുംബവുമായി സംസാരിച്ചതിന് ശേഷം നിയമപരമായിട്ടുള്ള എല്ലാ നടപടികളും സ്വീകരിക്കുവാന്‍ പോലീസ് തയ്യാറാണ്.

5. ജിഷ്ണു കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ അത് റദ്ദാക്കുവാന്‍ സുപ്രീംകോടതിയില്‍ പോകുവാന്‍ സര്‍ക്കാര്‍ നടപടികളെടുത്തു. ഇത്തരമൊരു ജാമ്യഹര്‍ജിയില്‍ സര്‍ക്കാര്‍ സുപ്രീംകോടതി വരെ പോകുന്നത് ആദ്യമായാണ്.

6. ജിഷ്ണു കേസില്‍ മുന്‍കൂര്‍ ജാമ്യം നിലനില്‍നില്‍ക്കെ തന്നെ കൃഷ്ണദാസിനെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തതിന് ഹൈക്കോടതി സര്‍ക്കാരിനെ ശകാരിച്ചിരുന്നു. അന്ന് മാധ്യമങ്ങളടക്കം സര്‍ക്കാരിനെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. മുന്‍കൂര്‍ ജാമ്യം ലഭിച്ച് കൃഷ്ണദാസിനെയും മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെപി വിശ്വനാഥന്റെ മകന്‍ സഞ്ജിത്ത് വിശ്വനാഥിനെയും ജിഷ്ണു പ്രണോയ് കേസില്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരുന്നു.

7. ജിഷ്ണുവിന്റെ കുടുംബത്തിന്റെ വേദന മനസ്സിലാക്കിയുള്ള നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നത്. അതിന്റെ ഭാഗമായാണ് കുടുംബത്തിന് ധനസഹായം നല്‍കുവാനുള്ള നടപടികള്‍ ഉള്‍പ്പടെ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിച്ചത്.

8. പോലീസിന്റെ കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ജിഷ്ണുവിന്റെ ബന്ധുക്കളെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ്അവര്‍ക്കെതിരെ കേസുമില്ല.

പിആര്‍ഡി പരസ്യം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍