UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലീല മേനോൻ അന്തരിച്ചു; ഇന്നുച്ച തിരിഞ്ഞ് സംസ്കാരം

ലീല മേനോന്റെ ജീവിതകഥ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നിലയ്‌ക്കാത്ത സിംഫണി എന്ന പേരിൽ. രചിച്ചത് ജെ സേവ്യറാണ്.

മുതിർന്ന മാധ്യമപ്രവർത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായ ലീല മേനോൻ അന്തരിച്ചു. 86 വയസ്സായിരുന്നു. 1978ലായിരുന്നു പത്രപ്രവർത്തന ജീവിതത്തിന്റെ തുടക്കം. 46 വയസ്സുള്ളപ്പോൾ. ഇന്ത്യൻ എക്സ്പ്രസ്സിലാണ് ആദ്യം പ്രവർത്തിച്ചത്.

എറണാകുളം വെങ്ങോല തുമ്മാരുകുടി വീട്ടിൽ പാലക്കോട്ട് നീലകണ്ഠൻ കർത്താവിന്റെയും ജാനകിയമ്മയുടേയും മകളായി 1932 നവംബര്‍ 10 നാണ് ജനനം

ദി ഹിന്ദു, ഔട്ട്‌ലുക്ക്, വനിത, മാധ്യമം, മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പംക്തികൾ കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. കേരള മിഡ്‌‍ഡേ ടൈം, കോർപ്പറേറ്റ് ടുഡേ എന്നിവയിൽ എഡിറ്ററും ജന്മഭൂമിയുടെ ചീഫ് എഡിറ്ററുമായി പ്രവർത്തിച്ചു.

ലീല മേനോന്റെ ജീവിതകഥ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നിലയ്‌ക്കാത്ത സിംഫണി എന്ന പേരിൽ. രചിച്ചത് ജെ സേവ്യറാണ്.

എയർഹോസ്റ്റസ്സുകൾക്ക് വിവാഹത്തിന് വിലക്കേർപ്പെടുത്തിയ സംഭവവും, വൈപ്പിൻ വിഷമദ്യ ദുരന്തവുമെല്ലാം റിപ്പോർട്ട് ചെയ്തത് ലീല മേനോനായിരുന്നു. സൂര്യനെല്ലി കേസും ലീല മേനോൻ റിപ്പോര്‍ട്ട് ചെയ്തു.

കാൻസറും ഹൃദ്രോഗവും പിടിപെട്ടിട്ടുള്ള ലീല മേനോൻ അവയോടെല്ലാം പൊരുതി ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നു. കാൻസർ ബാധിതയായ ലീല ആറുമാസത്തിലധികം ജിവിക്കില്ലെന്നായിരുന്നു ഡോക്ടറുടെ വിലയിരുത്തൽ. എന്നാൽ, അതിനു ശേഷവും രണ്ടരപ്പതിറ്റാണ്ടോളം ലീല മേനോൻ ജീവിച്ചു.

മൃതദേഹം ഇന്ന് രാവിലെ 10 മുതല്‍ 12 വരെ എണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം 1.30ഓടെ രവിപുരം ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍